16 കു​ടും​ബ​ങ്ങ​ൾ​ക്ക് സ്നേ​ഹ​ത്ത​ണ​ലൊ​രു​ങ്ങി; ചാ​രി​താ​ർ​ഥ്യ​ത്തോ​ടെ ഫാ. ​ജോ​സ​ഫ് മു​ണ്ടു​ന​ട​യി​ൽ
Friday, May 17, 2019 10:53 PM IST
തൊ​ടു​പു​ഴ: സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത 16 കു​ടും​ബ​ങ്ങ​ൾ​ക്ക് ത​ല ചാ​യ്ക്കാ​ൻ സ്നേ​ഹ​ഭ​വ​ന​ങ്ങ​ളൊ​രു​ക്കി വൈ​ദി​ക​ൻ. നെ​ടി​യ​കാ​ട് ലി​സ്യു​പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് മു​ണ്ടു​ന​ട​യി​ലാ​ണ് താ​ൻ ഇ​ട​വ​ക​യി​ൽ സേ​വ​നം ചെ​യ്ത കാ​ല​യ​ള​വി​നു​ള്ളി​ൽ ഇ​ത്ര​യും പേ​ർ​ക്ക് വീ​ടു നി​ർ​മി​ച്ചു ന​ൽ​കി കാ​രു​ണ്യ​ത്തി​ന്‍റെ മാ​തൃ​ക​യാ​യ​ത്. ഇ​ട​വ​ക​യി​ലെ നി​ർ​ധ​ന​രാ​യ 16 കു​ടും​ബ​ങ്ങ​ൾ​ക്ക് സ്നേ​ഹ​ത്ത​ണ​ൽ ഒ​രു​ക്കി​യെ​ന്ന ച​ാരി​താ​ർ​ഥ്യ​ത്തോ​ടെ അ​ച്ച​ൻ ഇ​ന്ന് ആ​യ​വ​ന സേക്രഡ് ഹാർട്ട് പ​ള്ളി​യി​ലേ​ക്ക് സ്ഥ​ലം മാ​റി പോ​കും.

നെ​ടി​യ​കാ​ട് ഇ​ട​വ​ക​യി​ൽ വി​കാ​രി​യാ​യി ചാ​ർ​ജെ​ടു​ത്ത​തി​നു ശേ​ഷം ഇ​വി​ടെ വീ​ടി​ല്ലാ​ത്ത​വ​രെ ക​ണ്ടെ​ത്തി ഇ​വ​ർ​ക്ക് ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കു​ക​യെ​ന്ന​ത് ത​ന്‍റെ ദൗ​ത്യ​മാ​യി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​യി​രം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള ഓ​രോ വീ​ടു​ക​ൾ​ക്കും ആ​റു ല​ക്ഷം രൂ​പ വീ​തം നി​ർ​മാ​ണ​ത്തി​നാ​യി ചിെല​വ​ഴി​ച്ചു.

സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ത്ര​യും വ​ലി​യ തു​ക സ​മാ​ഹ​രി​ച്ച​ത്. കൂ​ടാ​തെ അ​ച്ച​ന്‍റെ​യും ഇ​ട​വ​ക​ക്കാ​രു​ടെ​യും കാ​യി​ക​മാ​യ അ​ധ്വാ​ന​വും നി​ർ​മാ​ണ ഘ​ട്ട​ങ്ങ​ളി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ 13 വീ​ടു​ക​ൾ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് കൈ​മാ​റി. നി​ർ​മാ​ണ ഘ​ട്ട​ത്തി​ലു​ള്ള മൂ​ന്നു വീ​ടു​ക​ൾ​ക്കാ​യു​ള്ള തു​ക വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊസൈറ്റി ഭാ​ര​വാ​ഹി​ക​ളെ ഏ​ൽ​പ്പി​ച്ചാ​ണ് ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള അ​ച്ച​ന്‍റെ പ​ടി​യി​റ​ക്കം. വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യു​മാ​യി അ​സി.​വി​കാ​രി ​ഫാ.​ജോ​ണ്‍ വ​ട​ക്ക​നും കൈ​ക്കാ​ര​ൻ​മാ​രും ഇ​ട​വ​കാം​ഗ​ങ്ങ​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​ത്ര​യും കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മാ​റി​യ ഫാ. ​ജോ​സ​ഫ് മു​ണ്ടു​ന​ട​യി​ലിന് ഇ​ന്ന് ഇ​ട​വ​കാം​ഗ​ങ്ങ​ൾ സ്നേ​ഹോ​ഷ്മ​ള​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കും.