പ​ന്നി​യാ​ർ​കൂ​ട്ടി​യി​ൽ വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞു: ച​ര​ക്കു​ലോ​റി ചെ​ളി​യി​ൽ അ​ക​പ്പെ​ട്ട് ഗ​താ​ഗ​തം മു​ട​ങ്ങി
Saturday, May 18, 2019 10:18 PM IST
രാ​ജാ​ക്കാ​ട്: ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ വേ​ന​ൽ​മ​ഴ​യി​ൽ പ​ന്നി​യാ​ർ​കൂ​ട്ടി​യി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ. ച​ര​ക്കു​ലോ​റി ചെ​ളി​യി​ൽ അ​ക​പ്പെ​ട്ട് പാ​ത​യി​ൽ ഗ​താ​ഗ​തം മു​ട​ങ്ങി. 150 അ​ടി​യി​ല​ധി​കം ഉ​യ​ര​ത്തി​ൽ നി​ന്നു പ്ര​ള​യ​കാ​ല​ത്ത് വ​ലി​യ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ ഭാ​ഗ​ത്തെ വീ​ണ്ടു​കീ​റി​യ മ​ണ്‍​തി​ട്ട​യാ​ണ് വേ​ന​ൽ​മ​ഴ​യി​ൽ വീ​ണ്ടും ഇ​ടി​ഞ്ഞു​വീ​ണ​ത്.

നേ​ര​ത്തെ സ​മീ​പ​വാ​സി കൂ​ടി​യാ​യ പ​ഞ്ചാ​യ​ത്ത് അം​ഗം എ​തി​ർ​ത്ത​തോ​ടെ​യാ​ണ് മ​ണ്ണ് നീ​ക്കം ചെ​യ്യാ​നു​ള്ള ശ്ര​മം ന​ട​ക്കാ​തെ പോ​യ​ത്. ഇ​ള​കി നി​ൽ​ക്കു​ന്ന മ​ണ്ണ് മാ​റ്റി ചെ​റി​യ ചെ​രി​വോ​ടു കൂ​ടി നി​ർ​ത്താ​നു​ള്ള പി​ഡ​ബ്ല്യു​ഡി​യു​ടെ നീ​ക്കം ഉ​പേ​ക്ഷി​ച്ച​താ​ണ് വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ലി​നു കാ​ര​ണം. റോ​ഡി​ലേ​ക്ക് പ​തി​ച്ച മ​ണ്ണ് മ​ഴ പെ​യ്ത​തോ​ടെ ചെ​ളി​ക്കു​ണ്ടാ​യി മാ​റി. സി​മ​ന്‍റ് ക​യ​റ്റി​വ​ന്ന ലോ​റി ചെ​ളി​യി​ൽ താ​ഴ്ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

പി​ന്നീ​ട് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ലോ​റി വ​ലി​ച്ചു​മാ​റ്റി​യാ​ണ് മു​ക്ക​ൽ മ​ണി​ക്കൂ​റി​നു​ശേ​ഷം ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

ചെ​റി​യ മ​ഴ​പെ​യ്യു​ന്പോ​ൾ പോ​ലും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​കു​ന്ന​തി​നാ​ൽ റോ​ഡി​ന്‍റെ ടാ​റിം​ഗും ത​ട​സ​പ്പെ​ടു​ക​യാ​ണ്.B