രാ​ത്രി​യു​ടെ മ​റ​വി​ൽ മ​ണ്ണെ​ടു​ക്ക​ലും നി​ലം നി​ക​ത്ത​ലും വ്യാ​പ​കം
Saturday, May 18, 2019 10:18 PM IST
തൊ​ടു​പു​ഴ: രാ​ത്രി​യു​ടെ മ​റ​വി​ൽ അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പും പാ​ടം നി​ക​ത്ത​ലും ത​കൃ​തി​യാ​യി. തൊ​ടു​പു​ഴ താ​ലൂ​ക്കി​ൽ പ​ല ഭാ​ഗ​ത്തും വ്യാ​പാ​ക​മാ​യ തോ​തി​ൽ മ​ണ്ണെ​ടു​പ്പ് ന​ട​ന്നു വ​രു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തി​ന്‍റെ മ​റ പി​ടി​ച്ചാ​ണ് മ​ണ്ണു മാ​ഫി​യ ഇ​പ്പോ​ൾ അ​ര​ങ്ങു ത​ക​ർ​ക്കു​ന്ന​ത്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഒ​രു വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് മ​ണ്ണെ​ടു​പ്പ് ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം കൈ​ത​ക്കോ​ട് ഭാ​ഗ​ത്തു നി​ന്നും അ​ന​ധി​കൃ​ത​മാ​യി മ​ണ്ണെ​ടി​ച്ച ടി​പ്പ​ർ ലോ​റി റ​വ​ന്യു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ടു ജെ​സി​ബി​ക​ളും ടി​പ്പ​ർ ലോ​റി​ക​ളും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്. പ​രാ​തി ഉ​യ​ർ​ന്നെ​ങ്കി​ൽ മാ​ത്ര​മാ​ണ് രാ​ത്രി കാ​ല​ത്ത് ന​ട​ക്കു​ന്ന മ​ണ്ണു​മാ​ഫി​യെ​ക്കെ​തി​രെ ചെ​റു വി​ര​ല​ന​ക്കാ​നെ​ങ്കി​ലും അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്ന​ത്. പാ​ടം നി​ക​ത്ത​ലി​നു നി​യ​മ​പ​ര​മാ​യി ക​ർ​ശ​ന നി​രോ​ധ​ന​മു​ണ്ടെ​ങ്കി​ലും നി​യ​മം ലം​ഘി​ച്ചാ​ണ് നി​ലം മ​ണ്ണ​ടി​ച്ചു നി​ര​പ്പാ​ക്കു​ന്ന​ത്.

ഏ​താ​നും ദി​വ​സം മു​ൻ​പ് കു​ന്ന​ത്തി​നു സ​മീ​പം പു​ല​ർ​ച്ചെ മൂ​ന്നോ​ടെ മ​ണ്ണു​മാ​യി അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ടി​പ്പ​ർ ലോ​റി റോ​ഡ​രി​കി​ലെ പ്ലാ​സ്റ്റി​ക് ഫാ​ക്ട​റി​യു​ടെ മ​തി​ലും ഗേ​റ്റും സ​മീ​പ​ത്ത് കി​ട​ന്നി​രു​ന്ന കാ​റും ത​ക​ർ​ത്തി​രു​ന്നു.

അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​ൻ ത​ന്നെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് ത​ള്ളി മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ലോ​റി കേ​സി​ൽ​പെ​ടാ​തെ ര​ക്ഷ​പെ​ടു​ത്തി. സ്ഥ​ല​ത്തെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ഈ ​ന​ട​പ​ടി. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പോ​ലീ​സി​ലേ​യും റ​വ​ന്യു​വി​ലേ​യും ഒ​രു വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടു നി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു.

തൊ​ടു​പു​ഴ​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ്യാ​പ​ക​മാ​യ തോ​തി​ൽ മ​ണ്ണെ​ടു​പ്പും നി​ല നി​ക​ത്ത​ലും ന​ട​ന്നു വ​രു​ന്നു​ണ്ടെ​ന്ന് വ്യാ​പ​ക​മാ​യ പ​രാ​തി​യു​ണ്ടെ​ന്ന് റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ സ​മ്മ​തി​ക്കു​ന്നു​ണ്ട്.

തൊ​ടു​പു​ഴ താ​ലൂ​ക്കി​ൽ അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പും ക​ട​ത്ത​ലും ത​ട​യാ​ൻ സ്ക്വാ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ​രെ നി​ല​യ്ക്കു നി​ർ​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ടി​പ്പ​ർ ലോ​റി​ക​ളും മ​റ്റും പ​ടി​കൂ​ട​ണ​മെ​ങ്കി​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യം വേ​ണം. എ​ന്നാ​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യം ഇ​ക്കാ​ര്യ​ത്തി​ൽ പ​ല​പ്പോ​ഴും ല​ഭി​ക്കാ​റി​ല്ലെ​ന്ന് റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. മ​ണ്ണു മാ​ഫി​യ​യു​ടെ ഭീ​ഷ​ണി മ​റി​ക​ട​ന്നാ​ണ് പ​ല​പ്പോ​ഴും ടി​പ്പ​ർ​ലോ​റി​ക​ളും മ​റ്റും പ​ടി​കൂ​ടു​ന്ന​ത്.

റ​വ​ന്യു വ​കു​പ്പി​ൽ ത​ന്നെ റെ​യ്ഡു വി​വ​രം ചോ​ർ​ത്തി ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. അ​ന​ധി​കൃ​ത മ​ണ്ണി​മാ​ഫി​യ​ക്കെ​തി​രെ ന​ട​പ​ടി​ക​ളു​മാ​യ റ​വ​ന്യു സ്ക്വാ​ഡ് പു​റ​പ്പെ​ടു​ന്പോ​ൾ ത​ന്നെ വി​വ​രം പു​റ​ത്താ​യി​രി​ക്കും. ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​ന്ന വി​വ​രം ചോ​രു​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ളു​മാ​യി മ​ണ്ണു ക​ട​ത്തു​കാ​ർ ര​ക്ഷ​പെ​ടും. റ​വ​ന്യു വ​കു​പ്പ് കൈ​യാ​ളു​ന്ന പാ​ർ​ട്ടി​യു​ടെ ചി​ല നേ​താ​ക്ക​ളും ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം മ​ണ്ണു ക​ട​ത്ത​ലി​നു ഒ​ത്താ​ശ ചെ​യ്യു​ന്നു​ണ്ട്.

ഇ​തി​നു പു​റ​മെ​യാ​ണ് വ്യാ​പ​ക​മാ​യി നി​ലം നി​ക​ത്തി ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ളു​ടെ നി​ർ​മാ​ണം. മു​നി​സി​പ്പ​ൽ ഏ​രി​യാ​യി​ൽ അ​ഞ്ചു സെ​ന്‍റും പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ പ​ത്തു സെ​ന്‍റും വീ​ട് നി​ർ​മി​ക്കു​ന്ന​തി​നാ​യി നി​ക​ത്താ​മെ​ന്നാ​ണ് നി​യ​മം. എ​ന്നാ​ൽ ഇ​തി​ന്‍റെ മ​റ​വി​ൽ അ​നു​മ​തി തേ​ടി​യാ​ണ് വ്യാ​പ​ക നി​ലം നി​ക​ത്ത​ൽ ന​ട​ക്കു​ന്ന​ത്.
വീ​ടു നി​ർ​മാ​ണ​മെ​ന്ന പേ​രി​ലാ​യ​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ അ​നു​മ​തി നി​ഷേ​ധി​ക്കാ​റു​മി​ല്ല.