എ​ട്ടു​മാ​സ​ത്തി​നു ശേ​ഷം അ​ടി​മാ​ലി​യു​ടെ ഭ​ര​ണം യു​ഡി​എ​ഫ് തി​രി​ച്ചു​പി​ടി​ച്ചു
Saturday, May 18, 2019 10:18 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് ഭ​ര​ണം എ​ട്ടു​മാ​സ​ത്തി​ന് ശേ​ഷം യു​ഡി​എ​ഫ് തി​രി​ച്ചു​പി​ടി​ച്ചു. ശ​നി​യാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ ദീ​പ രാ​ജീ​വി​നെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 21 അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. 11 അം​ഗ​ങ്ങ​ൾ ദീ​പ​യ്ക്കും ഒ​ൻ​പ​ത് അം​ഗ​ങ്ങ​ൾ ഇ​ട​തു സ്ഥാ​നാ​ർ​ഥി ശ്രീ​ജ ജോ​ർ​ജി​നേ​യും പി​ന്തു​ണ​ച്ചു. എ​ൽ​ഡി​എ​ഫ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ശ്രീ​ജ ജോ​ർ​ജി​നെ​തി​രെ യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പ്ര​മേ​യം ക​ഴി​ഞ്ഞ​മാ​സം പാ​സാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. പ​ഞ്ചാ​യ​ത്തു ക​മ്മി​റ്റി 21 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ യു​ഡി​എ​ഫ് -10, എ​ൽ​ഡി​എ​ഫ് - 9, സ്വ​ത​ന്ത്ര​ർ - 2 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.
സ്വ​ത​ന്ത്ര അം​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് മാ​റ്റ​ങ്ങ​ളാ​ണ് പ്ര​സി​ഡ​ന്‍റു​മാ​രെ മാ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഭ​ര​ണ​സ​മി​തി​യു​ടെ തു​ട​ക്ക​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ സ്മി​താ മു​നി​സ്വാ​മി​യാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്വ​ത​ന്ത്ര അം​ഗം ബി​നു ചോ​പ്ര​യും. ഒ​രു സ്വ​ത​ന്ത്ര അം​ഗം എം.​പി. വ​ർ​ഗീ​സ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​യെ പി​ന്തു​ണ​ച്ചു. പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സ്മി​ത മു​നി​സ്വാ​മി​ക്കെ​തി​രെ എ​ൽ​ഡി​എ​ഫ് ആ​ദ്യം അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​ന്നു. അ​വി​ശ്വാ​സം ച​ർ​ച്ച​ക്കെ​ടു​ക്കു​ന്ന ദി​വ​സം സ്മി​ത മു​നി​സ്വാ​മി മെ​ന്പ​ർ സ്ഥാ​ന​വും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും രാ​ജി​വെ​ച്ച് സി​പി​എ​മ്മി​ൽ ചേ​ർ​ന്നു. അ​ന്നു​ത​ന്നെ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു ചോ​പ്ര​യും ഇ​ട​തു​മു​ന്ന​ണി​യി​ലേ​ക്ക് ചേ​ക്കേ​റി. ഇ​തോ​ടെ 11 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ എ​ൽ​ഡി​എ​ഫി​ലെ ശ്രീ​ജ ജോ​ർ​ജ് പ്ര​സി​ഡ​ന്‍റാ​യി. പി​ന്നീ​ട് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വി​ജ​യി​ച്ചു. തു​ട​ർ​ന്ന് സ്വ​ത​ന്ത്ര അം​ഗം എം.​പി. വ​ർ​ഗീ​സ് യു​ഡി​എ​ഫി​ന് പി​ന്തു​ണ ന​ൽ​കു​ക​യും ചെ​യ്തു. ഇ​തോ​ടെ ഇ​ട​തു​മു​ന്ന​ണി​യു​ടെ ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​യി. അ​ങ്ങ​നെ എം.​പി.​വ​ർ​ഗ്ഗീ​സ് വൈ​സ്.​പ്ര​സി​ഡ​ന്‍റും ഇ​പ്പോ​ൾ ദീ​പ രാ​ജി​വ് പ്ര​സി​ഡ​ന്‍റു​മാ​യി​രി​ക്കു​ക​യാ​ണ്.