സ​മ​രം 26 ദി​വ​സം പി​ന്നി​ട്ടു: കൈ​യേ​റി​യ സ്ഥ​ല​ത്ത് വീ​ട് നി​ർ​മി​ക്കു​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ
Saturday, May 18, 2019 10:18 PM IST
രാ​ജ​കു​മാ​രി: ചി​ന്ന​ക്ക​നാ​ലി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ കു​ടി​ൽ​കെ​ട്ടി ന​ട​ത്തി​വ​രു​ന്ന സ​മ​രം 26 ദി​വ​സം പി​ന്നി​ടു​ന്നു. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ സ്ഥ​ലം ന​ൽ​കു​ന്ന​തി​ന് ത​യാ​റാ​യി​ല്ലെ​ങ്കി​ൽ വാ​സ​യോ​ഗ്യ​മാ​യ വീ​ടു​ക​ൾ നി​ർ​മി​ച്ച് സ്ഥി​ര​താ​മ​സം ആ​രം​ഭി​ക്കു​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ളാ​യി തോ​ട്ടം മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തു വി​ര​മി​ച്ച നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളും ഇ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​മാ​ണ് ചി​ന്ന​ക്കാ​നാ​ൽ സൂ​ര്യ​നെ​ല്ലി​യി​ലെ സ​ർ​ക്കാ​ർ​ഭൂ​മി കൈ​യേ​റി കു​ടി​ൽ​കെ​ട്ടി സ​മ​രം ന​ട​ത്തു​ന്ന​ത്. നാ​നൂ​റോ​ളം തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ സ​മ​ര​ത്തി​ലു​ള്ള​ത്.