നി​യ​ന്ത്ര​ണം​വി​ട്ട​ കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചു
Saturday, May 18, 2019 10:18 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വാ​ളാ​ർ​ഡി​ക്ക് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ചു. കു​മ​ളി​യി​ൽ നി​ന്നു പെ​രി​യാ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. കാ​ർ ഡ്രൈ​വ​ർ വ​ണ്ടി​പ്പെ​രി​യാ​ർ ക​റു​പ്പു​പാ​ലം സ്വ​ദേ​ശി സ​ജീ​വ് പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു. വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. പോ​സ്റ്റി​ലി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി​വി​ത​ര​ണം മു​ട​ങ്ങി. പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ച്ച​ശേ​ഷ​മേ വാ​ളാ​ർ​ഡി, 62-ാം മൈ​ൽ മേ​ഖ​ല​ക​ളി​ൽ വൈ​ദ്യു​തി എ​ത്തൂ.

തി​രു​നാ​ൾ ഇ​ന്നു
സ​മാ​പി​ക്കും

വ​ണ്ടി​പ്പെ​രി​യാ​ർ: വാ​ളാ​ർ​ഡി ഹോ​ളി​ക്രോ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന തി​രു​നാ​ൾ ഇ​ന്നു​സ​മാ​പി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി - രൂ​പ​താ ചാ​ൻ​സ​ർ ഫാ. ​കു​ര്യ​ൻ താ​മ​ര​ശേ​രി, തു​ട​ർ​ന്ന് വാ​ളാ​ർ​ഡി ജം​ഗ്ഷ​നി​ൽ നി​ന്ന് 62-ാം മൈ​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, പ്ര​സം​ഗം - ഫാ. ​ബോ​ബി ക്രി​സ്റ്റ​ഫ​ർ.

ആ​ദ​രി​ച്ചു

ക​ട്ട​പ്പ​ന: ന​രി​യം​പാ​റ പു​തി​യ​കാ​വ് ദേ​വി​ക്ഷേ​ത്ര​ത്തി​ൽ മോ​ഹ​ണം ന​ട​ത്തി​യ പ്ര​തി​യെ പി​ടി​കൂ​ടി​യ ക​ട്ട​പ്പ​ന, ഉ​പ്പു​ത​റ സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ ആ​ദ​രി​ച്ചു.