ആ​ദി​വാ​സി കു​ടി​യി​ലെ കൊ​ല​പാ​ത​കം: പ്ര​തി​ക്കാ​യി ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ്
Saturday, May 18, 2019 10:18 PM IST
മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി​കു​ടി​യി​ലെ അ​യ്യാ​സ്വാ​മി കൊ​ല്ല​പ്പെ​ട്ടി​ട്ട് 18 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും കേ​സി​ലെ പ്ര​തി പു​ത്ര​നെ പി​ടി​കൂ​ടാ​നാ​യി​ല്ല. ഇ​തോ​ടെ പോ​ലീ​സ് ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. കൂ​ടാ​തെ കേ​ര​ള, ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മ​ല​നി​ര​ക​ളി​ലു​ള്ള വി​വി​ധ ആ​ദി​വാ​സി കു​ടി​ക​ളി​ലും ഉ​ൾ​വ​ന​ങ്ങ​ളി​ലും വ​നാ​തി​ർ​ത്തി​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലും തീ​വ്ര​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. പു​ത്ര​ൻ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​തും മ​റ്റു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​തി​രി​ക്കു​ന്ന​തും അ​ന്വേ​ഷ​ണ​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ഇ​തി​ന​കം 4000-ല​ധി​കം നോ​ട്ടീ​സു​ക​ൾ വി​വി​ധ ഗ്രാ​മ​ങ്ങ​ളി​ൽ പ​തി​ച്ചു ക​ഴി​ഞ്ഞു.
ഏ​പ്രി​ൽ 29 ന് ​വൈ​കു​ന്നേ​രം ആ​റി​നാ​ണ് ശൂ​ശി​നി​ക്കു​ടി സ്വ​ദേ​ശി രം​ഗ​സ്വാ​മി​യു​ടെ മ​ക​ൻ അ​യ്യാ​സ്വാ​മി(52)​യെ തേ​വ​ക്കാ​ട് ഭാ​ഗ​ത്ത് തീ​ർ​ഥ​മ​ല കു​ടി സ്വ​ദേ​ശി പു​ത്ര​ൻ(37) ക​ല്ലു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് വീ​ഴ്ത്തി വ​ലി​ച്ചി​ഴ​ച്ച് 250 മീ​റ്റ​ർ അ​ക​ലെ​യു​ള്ള കൊ​ക്ക​യി​ൽ ത​ള്ളി​യ​ത്. സം​ഭ​വം ന​ട​ന്ന് അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും തി​ർ​ത്ഥ​മ​ല​യി​ൽ നി​ന്നും പു​ത്ര​ൻ ര​ക്ഷ​പ്പെ​ട്ടു.