ദേ​ശീ​യ​പാ​ത​യി​ൽ ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
Saturday, May 18, 2019 10:19 PM IST
ക​ട്ട​പ്പ​ന: അ​ടി​മാ​ലി-​കു​മ​ളി ദേ​ശീ​യ​പാ​ത​യി​ൽ ടൂ​റി​സ്റ്റ് ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് ഏ​ല​ത്തോ​ട്ട​ത്തി​ലേ​ക്കു മ​റി​ഞ്ഞ് നാ​ലു​പേ​ർ​ക്ക് പ​രു​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ ക​ട​മാ​ക്കു​ഴി ക​ണ്ണ​മു​ണ്ട​പ്പ​ടി​യി​ലാ​ണ് അ​പ​ക​ടം. ത​മി​ഴ്നാ​ട് ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​യ 25 അം​ഗ സം​ഘ​മാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. 21 മു​തി​ർ​ന്ന​വ​രും നാ​ലു​കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന സം​ഘം ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ച്ച് മൂ​ന്നാ​റി​ലേ​ക്കു പോ​കാ​നെ​ത്തി​യ​താ​യി​രു​ന്നു. മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ബ​സി​ൽ നി​ന്നു പു​റ​ത്തെ​ത്തി​ച്ച​ത്. പ​രു​ക്കേ​റ്റ​വ​ർ​ക്ക് ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക​ശു​ശ്രൂ​ഷ ന​ൽ​കി.