ക​ഞ്ചാ​വും വി​ദേ​ശ​മ​ദ്യ​വും പി​ടി​കൂ​ടി: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Saturday, May 18, 2019 10:19 PM IST
നെ​ടു​ങ്ക​ണ്ടം: എ​ക്സൈ​സ് സം​ഘം വ​ണ്ട​ൻ​മേ​ട് മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ൻ​പ​ത് ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും 300 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. കേ​സി​ൽ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഉ​ടു​ന്പ​ൻ​ചോ​ല എ​ക്സൈ​സ് റെ​യ്ഞ്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ണ്ട​ൻ​മേ​ട് മാ​ലി ഭാ​ഗ​ത്ത് വി​ൽ​പ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന വി​ദേ​ശ​മ​ദ്യ​വു​മാ​യി വ​ണ്ട​ൻ​മേ​ട് മാ​ലി ക​റു​വാ​ക്കു​ളം രാ​ജീ​വ് വീ​ര​മ​ണി(29) അ​റ​സ്റ്റി​ലാ​യ​ത്. മ​ദ്യം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ട​ശി​ക്ക​ട​വ് ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 53 പൊ​തി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി ക​ട​ശി​ക്ക​ട​വ് കോ​ള​നി സ്വ​ദേ​ശി ദൈ​വം(48) പി​ടി​യി​ലാ​യി. ക​ഴി​ഞ്ഞ​മാ​സ​വും ഇ​യാ​ൾ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യി​രു​ന്നു. റെ​യ്ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജി. ​വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്യ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സേ​വ്യ​ർ, വി​നേ​ഷ്, റെ​നി, പ്ര​കാ​ശ് സി​ഇ​ഒ​മാ​രാ​യ ശ​ശീ​ന്ദ്ര​ൻ, ജോ​ഫി​ൻ, ജോ​ഷി, അ​രു​ണ്‍ രാ​ജ്, ബി​ജി, മാ​യ, ഷി​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.