നെ​ടു​ങ്ക​ണ്ട​ത്ത് നാ​ശം​വി​ത​ച്ച് വേ​ന​ൽ​മ​ഴ
Saturday, May 18, 2019 10:19 PM IST
നെ​ടു​ങ്ക​ണ്ടം: മേ​ഖ​ല​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക​നാ​ശം. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​ക്കു​ക​യും വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു സം​ഭ​വി​ക്കു​ക​യും ചെ​യ്തു. മ​ര​ങ്ങ​ൾ വീ​ണ് ലൈ​നു​ക​ൾ പൊ​ട്ടി​യ​തോ​ടെ വൈ​ദ്യു​തി വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മു​ണ്ടാ​യ​ത്. ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ട്ടു​പാ​റ​യി​ൽ ബ്ലോ​ക്ക് ന​ന്പ​ർ 572-ൽ ​ജോ​ണി​യു​ടെ വീ​ടി​ന്‍റെ ഷീ​റ്റു​ക​ൾ പ​റ​ന്നു​പോ​യി. വീ​ടി​ന്‍റെ ഭി​ത്തി​ക​ളി​ലും വി​ള്ള​ൽ വീ​ണി​ട്ടു​ണ്ട്. വീ​ട്ടു​കാ​ർ മു​റ്റ​ത്തി​റ​ങ്ങി​യ സ​മ​യ​ത്താ​ണ് ഷീ​റ്റു​ക​ൾ ത​ക​ർ​ന്ന​ത്. നെ​ടു​ങ്ക​ണ്ടം, പ​ച്ച​ടി, മ​ഞ്ഞ​പ്പാ​റ, മു​ണ്ടി​യെ​രു​മ എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ഴ, കു​രു​മു​ള​ക്, ഏ​ലം തു​ട​ങ്ങി​യ കൃ​ഷി​ക​ൾ ന​ശി​ച്ചു.
മി​ക്ക​യി​ട​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും മ​ര​ച്ചി​ല്ല​ക​ൾ ഒ​ടി​ഞ്ഞു​വീ​ണും വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി. നെ​ടു​ങ്ക​ണ്ടം, പ​രി​വ​ർ​ത്ത​ന​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ വൈ​ദ്യു​തി ക​ന്പി​യി​ൽ പ​തി​ച്ചു. നെ​ടു​ങ്ക​ണ്ടം സെ​ക്ഷ​ൻ ഓ​ഫി​സ് ജീ​വ​ന​ക്കാ​ർ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് വൈ​ദ്യു​തി വി​ത​ര​ണം പു​ന​സ്ഥാ​പി​ച്ച​ത്.
കു​മ​ളി- മൂ​ന്നാ​ർ സം​സ്ഥാ​ന​പാ​ത​യോ​ര​ത്തെ വ​ൻ​മ​ര​ങ്ങ​ളാ​ണ് ക​ഐ​സ്ഇ​ബി​ക്കു ത​ല​വേ​ദ​ന​യാ​കു​ന്ന​ത്. തോ​ട്ടം മേ​ഖ​ല​യി​ലൂ​ടെ വ​ലി​ച്ചി​ട്ടു​ള്ള ലൈ​നു​ക​ളി​ൽ കാ​റ്റു​വീ​ശു​ന്പോ​ൾ മ​ര​ക്ക​ന്പു​ക​ൾ പ​തി​ക്കു​ന്ന​തോ​ടെ വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​കും. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​ത്. നി​ലം​പൊ​ത്താ​റാ​യ നി​ര​വ​ധി വ​ൻ മ​ര​ങ്ങ​ളാ​ണ് തോ​ട്ടം മേ​ഖ​ല​യി​ലു​ള്ള​ത്. ഇ​വ മു​റി​ച്ചു​മാ​റ്റി​യി​ല്ലെ​ങ്കി​ൽ മ​ഴ​ക്കാ​ല​ത്ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​കും.