കാ​റി​ൽ ഓ​ട്ടോ ത​ട്ടി​യ സം​ഭ​വം; കാ​റു​ട​മ ഓ​ട്ടോ ഡ്രൈ​വ​റെ മ​ർ​ദി​ച്ചെ​ന്ന് പരാതി
Saturday, May 18, 2019 10:19 PM IST
തൊ​ടു​പു​ഴ: പു​തി​യ കാ​റി​ൽ ഓ​ട്ടോ ത​ട്ടി​യെ​ന്നാ​രോ​പി​ച്ച് കാ​റു​ട​മ ഓ​ട്ടോ ഡ്രൈ​വ​റെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ പോ​ലും ല​ഭി​ക്കാ​ത്ത പു​തി​യ കാ​റി​ൽ വ​ട്ടം തി​രി​ച്ച ഓ​ട്ടോ ത​ട്ടി​യ​താ​ണ് കാ​റു​ട​മ​യെ പ്ര​കോ​പി​ത​നാ​ക്കി​യ​ത്. ഓ​ടി​ച്ചു വ​ന്ന കാ​ർ അ​തേ​പ​ടി റോ​ഡി​നു ന​ടു​വി​ൽ നി​ർ​ത്തി ഓ​ട്ടോ ഡ്രൈ​വ​റെ കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു. കൈ​യാ​ങ്ക​ളി​യാ​യ​തോ​ടെ മ​റ്റ് ഓ​ട്ടോ​ക്കാ​രും ജ​ന​ങ്ങ​ളും സ്ഥ​ല​ത്ത് ത​ടി​ച്ചു കൂ​ടി. ഇ​തോ​ടെ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ൽ ഗ​താ​ഗ​ത ത​ട​സ​വും ഉ​ണ്ടാ​യി. തു​ട​ർ​ന്ന് ട്രാ​ഫി​ക് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​ത ത​ട​സം മാ​റ്റി ഇ​രു കൂ​ട്ട​രെ​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. പി​ന്നീ​ട് ഓ​ട്ടോ ഡ്രൈ​വ​റും കാ​റു​ട​മ​യും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.