സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചില്ല: ബി​ജെ​പി അംഗങ്ങൾ കൗ​ണ്‍​സി​ൽ ബ​ഹി​ഷ്ക​രി​ച്ചു
Saturday, May 18, 2019 10:19 PM IST
തൊ​ടു​പു​ഴ: റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ൽ ഇ​റ​ങ്ങി​പ്പോ​ക്ക്. ബി​ജെ​പി അം​ഗ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യ​ത്.
ന​ഗ​ര​സ​ഭ​യി​ലെ ബം​ഗ്ലാം​കു​ന്നി​ൽ ര​ണ്ടു പ്ര​ധാ​ന റോ​ഡു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ലി​ങ്ക് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണം ക​രാ​റു​കാ​ര​ൻ ഉ​പേ​ക്ഷി​ച്ചു പോ​യെ​ന്നാ​രോ​പി​ച്ച് ആ​റാം വാ​ർ​ഡ് അം​ഗം ഗോ​പാ​ല​കൃ​ഷ്ണ​നും മറ്റ് ബിജെപി അംഗങ്ങളുമാണ് കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യ​ത്.
റോ​ഡ് ഇ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കാ​ൻ ന​ഗ​ര​സ​ഭ ക​രാ​ർ ന​ൽ​കി​യ​ത്.എ​ന്നാ​ൽ അ​ടി​ത്ത​റ നി​ർ​മാ​ണ​ത്തി​നാ​യി മ​ണ്ണ് നീ​ക്കി​യ​തി​നു ശേ​ഷം ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ഉ​പേ​ക്ഷി​ച്ചു പോ​കു​ക​യാ​യി​രു​ന്നു. മ​ഴ പെ​യ്തു തു​ട​ങ്ങി​യ​തോ​ടെ റോ​ഡ് കൂ​ടു​ത​ൽ ഇ​ടി​ഞ്ഞ് കൂ​ടു​ത​ൽ അ​പ​ക​ടാ​വ​സ​ഥ​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൗ​ണ്‍​സി​ലി​ൽ പ്ര​തി​ഷേ​ധി​ച്ച​തെ​ന്ന് ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ വ​രു​ന്ന കൗ​ണ്‍​സി​ലി​ൽ എ​ണീ​റ്റു നി​ന്ന് പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. നി​ർ​മാ​ണ​ത്തി​നാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ഗ​ര​സ​ഭ​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്ന് കൗ​ണ്‍സി​ല​ർ​മാ​ർ ആ​രോ​പി​ച്ചു.
വി​ഷ​യ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ന​ട​ക്കം തീ​രു​മാ​നം അ​റി​യി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബി​ജെ​പി അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യ​ത്. മു​ൻ​പു ചെ​യ്ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ബി​ല്ലു​ക​ൾ മാ​റി ന​ൽ​കാ​ത്തി​നാ​ലാ​ണ് ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണം ഉ​പേ​ക്ഷി​ച്ചു പോ​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. എ​ന്നാ​ൽ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​രി​ന്നു​വെ​ന്നും സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി പ​റ​ഞ്ഞു.
ക​രാ​റു​കാ​ര​ന് ഇ​തു​വ​രെ​യു​ള്ള ബി​ല്ലു​ക​ൾ മാ​റി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു. മ​ത്സ്യ മാ​ർ​ക്ക​റ്റ് റോ​ഡി​ലെ അ​ന​ധി​കൃ​ത കൈ​യ്യേ​റ്റം അ​ടു​ത്ത ദി​വ​സം ത​ന്നെ ഒ​ഴു​പ്പി​ക്കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ കൗ​ൺ​സി​ലി​ൽ അ​റി​യി​ച്ചു.