മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ടു; ക​ർ​ഷ​ക​ന് ന​ഷ്ട​പ​രി​ഹാ​രം
Saturday, May 18, 2019 10:19 PM IST
തൊ​ടു​പു​ഴ : ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത് ചെ​യ്ത കൃ​ഷി കാ​ട്ടു​പ​ന്നി​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ച ക​ർ​ഷ​ക​ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് വ​നം വ​കു​പ്പ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി.
മൂ​ല​മ​റ്റം ചാ​മ​ക്കാ​ലാ​യി​ൽ സി.​ജെ. തോ​മ​സി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കാ​ൻ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
മ​ര​ച്ചീ​നി​യും പ​ച്ച​ക്ക​റി​ക​ളു​മാ​ണ് കൃ​ഷി ചെ​യ്തി​രു​ന്ന​ത്. മൂ​ല​മ​റ്റം എ​സ്ബി​ടി​യി​ൽ നി​ന്നു​മാ​ണ് വാ​യ്പ​യെ​ടു​ത്ത​ത്.
​മനു​ഷ്യാ​വ​കാ​ശക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് 2475 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ​താ​യി കോ​ത​മം​ഗ​ലം ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.