സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​തി​രു​ക​ളി​ല്ല: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്
Saturday, May 18, 2019 10:19 PM IST
പാ​ലാ: ഗു​ജ​റാ​ത്ത്, അ​ദി​ലാ​ബാ​ദ്, ത​ക്ക​ല രൂ​പ​ത​ക​ളി​ല​ട​ക്കം പാ​ലാ രൂ​പ​ത​യു​ടെ മി​ഷ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും പാ​ലാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്ന് ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു. പി​എ​സ്ഡ​ബ്ല്യു​എ​സി​ന്‍റെ 55-ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു ബി​ഷ​പ്.
സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​ന് സ​മാ​ന​മാ​ണ് സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​നം. പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ പ​ക്ഷം​ചേ​രു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് ഹോം ​പാ​ലാ പ്രൊ​ജ​ക്ടെ​ന്നും പി​എ​സ്ഡ​ബ്ല്യു​എ​സി​ന്‍റെ അ​നു​ബ​ന്ധ​മേ​ഖ​ല​യാ​ണ് ഹോം ​പാ​ലാ​യെ​ന്നും മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.
ളാ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​എ​സ്ഡ​ബ്ല്യു​എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പു​ല്ലു​കാ​ലാ​യി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​ബെ​ർ​ക്കു​മാ​ൻ​സ് കു​ന്നും​പു​റം, ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ള്ളീ​റ്റ്, ജോ​യി മ​ടി​ക്കാ​ങ്ക​ൽ, ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​എ​സ്ഡ​ബ്ല്യു​എ​സ് ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യാ​യ "അ​തി​ജീ​വ​ന'​ത്തി​ന്‍റെ സ​ഹാ​യ വി​ത​ര​ണ​വും സ്വാ​ശ്ര​യ പ​ച്ച​ക്ക​റി​ത്തൈ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സ​മ്മേ​ള​ന​മ​ധ്യേ ന​ട​ത്ത​പ്പെ​ട്ടു. സ്പെ​ഷ​ൽ ഒ​ളി​ന്പി​ക്സി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ ഷി​ബി​നാ ഷി​ബു​വി​നെ​യും കാ​ഴ്ച​പ​രി​മി​തി​യെ അ​തി​ജീ​വി​ച്ച് പ്ല​സ്ടു ​പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ ജി​ക്സ​ണ്‍ ജോ​ണി​നെ​യും സ​മ്മേ​ള​ന​ത്തി​ൽ അ​ഭി​ന​ന്ദി​ച്ചു.​
ഏ​റ്റ​വും മി​ക​ച്ച യൂ​ണി​റ്റു​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ മ​ണ്ണാ​റ​പ്പാ​റ, അ​റു​ന്നൂ​റ്റി​മം​ഗ​ലം, പി​റ​വം, മ​ണ്ണ​യ്ക്ക​നാ​ട്, ഫാ​ത്തി​മ​പു​രം, തു​ട​ങ്ങ​നാ​ട്, മൂ​ല​മ​റ്റം, പ​റ​ത്താ​നം, മ​ല​യി​ഞ്ചി​പ്പാ​റ, അ​യ്യ​ന്പാ​റ, മു​ണ്ടാ​ങ്ക​ൽ, അ​ന്പാ​റ​നി​ര​പ്പേ​ൽ, ചെ​മ്മ​ല​മ​റ്റം, ഐ​ങ്കൊ​ന്പ്, ക​രൂ​ർ, മീ​ന​ച്ചി​ൽ, മൂ​ഴൂ​ർ, കാ​ഞ്ഞി​ര​മ​റ്റം ഇ​ട​വ​ക​ക​ൾ ക​ര​സ്ഥ​മാ​ക്കി.
സി​സ്റ്റ​ർ ആ​നി പൊ​രി​യ​ത്ത്, ജോ​സ് നെ​ല്ലി​യാ​നി, സി​ബി ക​ണി​യാം​പ​ടി, ആ​കാ​ശ് തെ​ങ്ങും​പ​ള്ളി​ൽ, സാ​ജു വ​ട​ക്കേ​ൽ, ജോ​യി വ​ട്ട​ക്കു​ന്നേ​ൽ, പി.​വി. ജോ​ർ​ജ്, റ്റി​ൻ​സ് ജോ​യി, പ്രി​ൻ​സ് ആ​ല​ഞ്ചേ​രി, എ​ലി​സ​ബ​ത്ത് സി​ബി, ക്ലാ​രി​സ് ചെ​റി​യാ​ൻ, മേ​ഴ്സി ജോ​സ​ഫ്, ജെ​സി ജോ​സ്, ആ​ലീ​സ് ജോ​ർ​ജ്, ഷീ​ലാ ബെ​ന്നി, ജെ​യ്സി മാ​ത്യു, സെ​ലി​ൻ ജോ​ർ​ജ്, ജി​ഷാ സാ​ബു, ബീ​നാ കു​ഞ്ഞു​മോ​ൻ, റോ​ഷ്നി ടോ​മി, സി​ൽ​വി​യ ത​ങ്ക​ച്ച​ൻ, ലി​ജി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.