മു​ട്ടം- ഒ​റ്റ​ത്തെ​ങ്ങ് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രിക്ക​ണം
Saturday, May 18, 2019 10:19 PM IST
തൊ​ടു​പു​ഴ: ത​ക​ർ​ന്നു​കി​ട​ക്കു​ന്ന മു​ട്ടം- ഒ​റ്റ​ത്തെ​ങ്ങ് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് എ​ത്ര​യും വേ​ഗം പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​യും ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ ഇ​വി​ടേ​ക്കു​ള്ള ഏ​ക റോ​ഡാ​ണി​ത്. പ്ര​ള​യ​ദു​ര​ന്ത​ത്തി​നു ശേ​ഷം ത​ക​രാ​റി​ലാ​യ റോ​ഡ് കാ​ല​വ​ർ​ഷ​ത്തി​നു മു​ന്നേ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ്ക്കു​പോ​ലും ന​ട​ക്കാ​നാ​വാ​ത്ത സ്ഥി​യാ​കും. റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നാ​യി അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ചു.