കാ​ന്പ​സി​നെ ത​ണ​ല​ണി​യി​ക്കാ​ൻ കാ​ളി​യാ​ർ സെ​ന്‍റ് മേ​രീ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ
Saturday, May 18, 2019 10:20 PM IST
കാ​ളി​യാ​ർ: കാ​ന്പ​സ് ത​ണ​ല​ണി​യി​ക്ക​ൽ പ​ദ്ധ​തി​യു​മാ​യി കാ​ളി​യാ​ർ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് വി​ദ്യാ​ർ​ഥി​ക​ൾ.
ആ​ഗോ​ള​താ​പ​ന​ത്തെ ചെ​റു​ക്കു​ന്ന​തി​നാ​യി ത​ണ​ൽ ഗ്രീ​ൻ കാ​ന്പ​സ്, കൂ​ൾ കാ​ന്പ​സ് എ​ന്നീ പ​ദ്ധ​തി​ക​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ത്ത് ത​ണ​ൽ മ​ര​ങ്ങ​ളാ​ണ് സ്കൂ​ൾ വ​ള​പ്പി​ൽ ന​ട്ട​ത്.
തൈ​ക​ളു​ടെ​യും മ​റ്റും പ​രി​പാ​ല​നം ഓ​രോ ക്ലാ​സി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കും.
സ്കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ. ​പോ​ൾ ക​ള​ത്തൂ​ർ, പ്രി​ൻ​സി​പ്പ​ൽ ബി​ജു ജോ​സ​ഫ്, വി​ദ്യാ​ർ​ഥി​ക​ളാ​യ എ​സ്. വൃ​ന്ദ, റി​ജോ ജോ​സ്, ഗൈ​ഡ് ക്യാ​പ്റ്റ​ൻ ജൈ​മോ​ൾ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.