കെ​യ​ർ ഹോം: ​മൂ​ന്നു വീ​ടു​ക​ളു​ടെ താ​ക്കോ​ൽദാ​നം നാളെ
Saturday, May 18, 2019 10:20 PM IST
ഇ​ടു​ക്കി: പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന കെ​യ​ർ​ഹോം പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തി​യാ​യ മൂ​ന്നു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം നാളെ ​ഇ​രു​ന്പു​പാ​ല​ത്ത് ന​ട​ക്കും.
പ്ര​ള​യ​ത്തി​ൽ വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​വ​രാ​ണ്് കെ​യ​ർ​ഹോം പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി​ട്ടു​ള്ള​ത്. വൈ​കു​ന്നേ​രം മൂ​ന്നി​ന് മ​ന്ത്രി എം .​എം. മ​ണി താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കും.
ദേ​വി​കു​ളം താ​ലൂ​ക്ക് സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ ആ​റ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് ഏ​റ്റെ​ടു​ത്ത​ത്. ഇ​തി​ൽ പ​ണി പൂ​ർ​ത്തി​യാ​യ മൂ​ന്നു വീ​ടു​ക​ളാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് കൈ​മാ​റു​ന്ന​ത്.
ഇ​രു​ന്പു​പാ​ലം പ​ടി​ക്ക​പ്പ് നി​വാ​സി പൊ​ന്ന​മ്മ ബാ​ല​കൃ​ഷ്ണ​ൻ, പ​ന്ത്ര​ണ്ടാം മൈ​ൽ സ്വ​ദേ​ശി ജി​ജി ബി​ജു, പ​തി​നാ​ലാം മൈ​ൽ സ്വ​ദേ​ശി സ​ഹ​ദേ​വ​ൻ എ​ന്നി​വ​ർ​ക്കാ​ണ് ആ​ദ്യം വീ​ടു​ക​ൾ കൈ​മാ​റു​ന്ന​ത്. ബാ​ക്കി മൂ​ന്ന് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ച​ട​ങ്ങി​ൽ എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം ​എ​ൻ മോ​ഹ​ന​ൻ,സെ​ക്ര​ട്ട​റി കെ. ​എം. പ്ര​കാ​ശ​ൻ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.