കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്
Sunday, May 19, 2019 10:19 PM IST
മു​ട്ടം: കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കു​ട​യ​ത്തൂ​ർ ഉ​ണ്ണേ​ച്ചു​പ​റ​ന്പി​ൽ സ​ലിം (58), ഭാ​ര്യ ഹ​സീ​ന (54), മ​ക​ൾ മും​താ​സ് (22) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മ്രാ​ല ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.45 നാ​യി​രു​ന്നു അ​പ​ക​ടം. തൊ​ടു​പു​ഴ​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ പോ​യ​തി​നു ശേ​ഷം കു​ട​യ​ത്തൂ​രി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. കാ​ർ ഓ​ടി​ച്ചി​രു​ന്ന സ​ലിം ഉ​റ​ങ്ങിപ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ 10 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ പ​രി​ക്കേ​റ്റ​വ​രെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.