ആ​രു​ണ്ട് ഞ​ങ്ങ​ൾ​ക്ക്? അ​തി​ജീ​വ​ന​ം തേടി ഒ​രുദേ​ശം
Sunday, May 19, 2019 10:19 PM IST
ചെ​റു​തോ​ണി: കൃ​ഷി​ചെ​യ്യ​ൻ ആ​കു​ന്നി​ല്ല, അ​തി​നു​ള്ള മ​ന​സും മ​ണ്ണും ഇ​നി ശേ​ഷി​ക്കു​ന്നി​ല്ല. ഇ​നി എ​ന്തി​ന് പ​ണി​യെ​ടു​ക്ക​ണം, വ​ള​മി​ട​ണം, ഉ​ഴു​തു​മ​റി​ക്ക​ണം, പു​ല്ലു​വെ​ട്ട​ണം, ക​ള​പ​റി​ക്ക​ണം ചെ​റു​തോ​ണി​യി​ലെ കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

പ്ര​ള​യം തൂ​ത്തെ​റി​ഞ്ഞ ജി​ല്ലാ ആ​സ്ഥാ​ന പ​ട്ട​ണ​മാ​യ ചെ​റു​തോ​ണി​ക്ക് പൂ​ർ​വ സ്ഥി​തി​യി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ൻ കാ​ല​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് ടൗ​ണി​ലെ വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലെ കാ​ല​വ​ർ​ഷം ന​ടു​ക്കു​ന്ന ഓ​ർ​മ​ക​ളാ​യി ഇ​ന്നും അ​വ​ശേ​ഷി​ക്കു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടു തു​റ​ന്നു​വി​ടു​ന്ന​ത് കാ​ണാ​നു​ള്ള മോ​ഹ​വും ആ​വേ​ശ​വു​മാ​യി​രു​ന്നു ആ​ദ്യം. പി​ന്നീ​ട് അ​ണ​ക്കെ​ട്ടി​ൽ നി​ന്നും തു​റ​ന്നു​വി​ടു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് വ​ർ​ധി​പ്പി​ക്കു​ക​യും ചെ​റു​തോ​ണി പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്ത​തോ​ടെ കാ​ര്യ​ങ്ങ​ളാ​കെ ത​കി​ടം മ​റി​ഞ്ഞു. ചെ​റു​തോ​ണി ബ​സ് സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്നു​നി​ന്നി​രു​ന്ന പ​ന​ക​ളും മ​റ്റ് മ​ര​ങ്ങ​ളും ക​ട​പു​ഴ​കി​ തു​ട​ങ്ങി​യ​തോ​ടെ ടൗ​ണി​ലെ വ്യാ​പാ​രി​ക​ളു​ടെ നെ​ഞ്ചി​ടി​പ്പി​ന്‍റെ വേ​ഗം വ​ർ​ധി​ക്കാ​ൻ തു​ട​ങ്ങി. ഏ​തു നി​മി​ഷ​വും ഹു​ങ്കാ​ര ശ​ബ്ദ​ത്തോ​ടെ കു​തി​ച്ചൊ​ഴു​കു​ന്ന വെ​ള്ളം ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ങ്ങ​ൾ ത​ക​ർ​ക്കു​മെ​ന്ന് ഇ​വ​ർ തി​രി​ച്ച​റി​ഞ്ഞ​പ്പോ​ഴേ​ക്കും ഏ​റെ വൈ​കി​പ്പോ​യി​രു​ന്നു.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ​പോ​ലും അ​വ​സ​രം ല​ഭി​ക്കാ​തെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ചെ​റു​തോ​ണി ടൗ​ണി​ൽ മാ​ത്ര​മു​ണ്ടാ​യ​ത്. ഇ​തെ​ല്ലാം പ​ഴ​യ നി​ല​യി​ലേ​ക്ക് തി​രി​കെ എ​ത്തി​ക്കാ​ൻ ദീ​ർ​ഘ​കാ​ലം വേ​ണ്ടി​വ​രു​മെ​ന്നി​വ​ർ ക​രു​തു​ന്നു. പ​ല​ർ​ക്കും ഇ​നി​യൊ​രു​സ്ഥാ​പ​നം ന​ട​ത്താ​ൻ​കൂ​ടി ആ​വാ​ത്ത​വി​ധം ത​ക​ർ​ന്നു​പോ​യി. മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ ക​ർ​ക്ക​ശ നി​ല​പാ​ടി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. വെ​ള്ളം സ്ഥാ​പ​ന​ത്തി​ന​രി​കി​ൽ പോ​ലും എ​ത്തു​ന്ന​തി​ന് മു​ന്പ് ക​ന്പ്യൂ​ട്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ല​പി​ടി​പ്പു​ള്ള പ​ല സാ​ധ​ന​ങ്ങ​ളും എ​ടു​ത്തു​മാ​റ്റാ​ൻ അ​നു​വാ​ദ​ത്തി​നാ​യി ചെ​ന്ന​വ​രെ പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചു. ഇ​വ​ർ​ക്കു​ണ്ടാ​യി​രി​ക്കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് ആ​ര് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും?

വ്യാ​പാ​രി​ക​ളെ
കൈ​യേ​റ്റ​ക്കാ​രാ​യി
മു​ദ്ര​കു​ത്തു​ന്നു

ജി​ല്ലാ ആ​സ്ഥാ​ന ടൗ​ണാ​യ​ ചെ​റു​തോ​ണി​യി​ലെ വ്യാ​പാ​രി​ക​ളെ കൈ​യേ​റ്റ​ക്കാ​രാ​യി ചി​ത്രീ​ക​രി​ച്ച് ആ​ട്ടി​യോ​ടി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കു​ണ്ടാ​യി​രി​ക്കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്താ​നോ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നോ സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​വ​ലാ​തി​പ്പെ​ടു​ന്നു.

വൈ​ദ്യു​തി ബോ​ർ​ഡ് നി​ർ​മാ​ണ നി​രോ​ധി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ വാ​ദം. അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ന്ന​തി​ന് മു​ന്പേ ചെ​റു​തോ​ണി ടൗ​ണി​ൽ പ​ട്ട​യ​മു​ള്ള ആ​ളു​ക​ളു​ണ്ട്. ഇ​വി​ടെ​യെ​ല്ലാം കെ​ട്ടി​ട​ങ്ങ​ളു​മു​ണ്ട്.

നി​ർ​മാ​ണ നി​രോ​ധി​ത മേ​ഖ​ല​യാ​യി നി​ർ​ണ​യി​ക്ക​പ്പെ​ട്ട​പ്പോ​ൾ എ​ന്തു​കൊ​ണ്ട് പ​ട്ട​യ​ഭൂ​മി​യു​ള്ള​വ​രെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി മാ​റ്റി പാ​ർ​പ്പി​ച്ചി​ല്ല. ഇ​വി​ടെ ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ച​ത് അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലേ​യെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ ചോ​ദി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ന​ന്പ​ർ ന​ൽ​കി. ഇ​വി​ടെ വൈ​ദ്യു​തി ബോ​ർ​ഡ് വൈ​ദ്യു​തി ക​ണ​ക്ഷ​നും ന​ൽ​കി.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മ​റ്റ് തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ​ക്കും ലൈ​സ​ൻ​സ് ന​ൽ​കി ക​ര​വും ഈ​ടാ​ക്കി. ഇ​വ​രി​ൽ​നി​ന്ന് ക​പ്പം വാ​ങ്ങാ​ത്ത രാ​ഷ്ട്രീയ​ക്കാ​രു​മി​ല്ല.

എ​ന്നാ​ൽ അ​വ​ർ​ക്ക് നാ​ശം സം​ഭ​വി​ച്ച​പ്പോ​ൾ ഇ​വ​ർ കൈ​യേ​റ്റ​ക്കാ​രും ഒ​ഴി​വാ​ക്ക​പ്പെ​ടേ​ണ്ട​വ​രു​മാ​യി​രി​ക്കു​ന്നു. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ ന​ഷ്ട​മു​ണ്ടാ​യി​ട്ടും ചെ​റു​തോ​ണി​യി​ലെ വ്യാ​പാ​രി​ക​ളെ കേ​ൾ​ക്കാ​നോ സ​ഹാ​യി​ക്കാ​നോ ആ​രു​മു​ണ്ടാ​യി​ട്ടി​ല്ല.

ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഒ​ഴു​കി​പ്പോ​യ​വ​ർ​ക്ക് യാ​തൊ​രു​വി​ധ ധ​ന​സ​ഹാ​യ​വും സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭി​ച്ചി​ല്ലെ​ന്നും ഇ​വ​ർ പ​രി​ത​പി​ക്കു​ന്നു. 18ഓ​ളം കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​പോ​യി​രു​ന്നു.

ഇ​വ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന 40ഓ​ളം സ്ഥാ​പ​ന​ങ്ങ​ൾ ഇ​ല്ലാ​താ​യി. ചെ​റു​തോ​ണി ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗം പാ​തി ത​ക​ർ​ന്നു. ഇ​തോ​ടെ കൃ​ഷി​യെ​യും വ്യാ​പാ​ര​ത്തെ​യും അ​ടി​സ്ഥാ​ന​മാ​ക്കി അ​ന്ന​ന്ന​ത്തെ അ​പ്പ​ത്തി​ന് വ​ക ക​ണ്ടെ​ത്തി​യി​രു​ന്ന അ​നേ​ക​രു​ടെ ജീ​വി​ത സ്വ​പ്ന​ങ്ങ​ളി​ലാ​ണ് ക​രി​നി​ഴ​ൽ വീ​ണ​ത്. അ​ധി​കാ​രി​ക​ളു​ടെ ക​നി​വ് കാ​ത്ത് ക​ഴി​ഞ്ഞ ഇ​വ​ർ​ക്ക് പ്ര​തീ​ക്ഷ​യു​ടെ പ​ച്ച​ത്തു​രു​ത്ത് ന​ഷ്ട​മാ​യി​രി​ക്കു​ക​യാ​ണ്.
(തുടരും...)