പ്ലാ​സ്റ്റി​ക് ശേ​ഖ​ര​ണം ന​ട​ത്തി, ന​യാ​പൈ​സ ല​ഭി​ച്ചി​ല്ല
Sunday, May 19, 2019 10:19 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തെ പൂ​ർ​ണ​മാ​യും പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കു​ന്ന​തി​ന് ആ​രം​ഭി​ച്ച ഹ​രി​ത ക​ർ​മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ൽ. സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ തു​ക ല​ഭി​ക്കാ​ത്ത​താ​ണ് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ലെ 18 വാ​ർ​ഡു​ക​ളി​ലാ​ണ് ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.
ഒ​രു വാ​ർ​ഡി​ൽ നി​ന്ന് ര​ണ്ടു പേ​രെ വീ​തം ഹ​രി​ത ക​ർ​മ സേ​ന അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് സം​സ്ക​ര​ണം ന​ട​ത്തി ഇ​വ റോ​ഡ് ടാ​റിം​ഗി​നാ​യി പ്ര​യോ​ജ​നപ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു സേ​ന​യു​ടെ ല​ക്ഷ്യം. എ​ന്നാ​ൽ ഇ​പ്പോ​ൾ തു​ക ല​ഭി​ക്കാ​ത്ത​തു മൂ​ലം ഈ ​പ്ര​വ​ർ​ത്ത​നം പാ​ളി​യ നി​ല​യി​ലാ​ണ്.​
ഹ​രി​ത സേ​ന അം​ഗ​ങ്ങ​ൾ ഓ​രോ വാ​ർ​ഡി​ലെ​യും വീ​ടു​ക​ളി​ലെ​ത്തി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്നു ആ​ദ്യ ഘ​ട്ടം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 30 രൂ​പ ഓ​രോ വീ​ടു​ക​ളി​ൽ നി​ന്ന് യൂ​സ​ർ ഫീ​സ് ഇ​ന​ത്തി​ൽ വാ​ങ്ങും. തു​ട​ർ​ന്ന് കാ​ഞ്ഞി​ര​മ​റ്റ​ത്തെ പ്ലാ​സ്​റ്റി​ക് ഷ്രെ​ഡിം​ഗ് യൂ​ണി​റ്റി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ച് ടാ​റിം​ഗി​നു വേ​ണ്ടി പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ൽ ന​ഗ​ര​ത്തി​ലെ റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി ക​രാ​റു​കാ​ർ​ക്ക് ന​ൽ​കി​യ ഷ്രെ​ഡ് ചെ​യ്ത പ്ലാ​സ്റ്റി​ക്കി​ന്‍റെ തു​ക ല​ഭി​ച്ചി​ട്ടി​ല്ല. ടാ​റിം​ഗ് ജോ​ലി​ക​ൾ​ക്കാ​യി ന​ൽ​കു​ന്ന ഷ്രെ​ഡ് ചെ​യ്ത പ്ലാ​സ്റ്റി​ക്കി​ന് കി​ലോ​യ്ക്ക് 15 രൂ​പ നി​ര​ക്കി​ൽ ഹ​രി​ത ക​ർ​മ സേ​ന​യു​ടെ അ​ക്കൗ​ണ്ടി​ൽ ക​രാ​റു​കാ​ർ അ​ട​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. എ​ന്നാ​ൽ ഇ​തു​വ​രെ ഒ​രു രൂ​പ പോ​ലും ഹ​രി​ത ക​ർ​മ സേ​ന​യ്ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. 15 വ​ർ​ക്കു​ക​ളി​ലാ​യി 2484 കി​ലോ ഷ്ര​ഡ് ചെ​യ്ത പ്ലാ​സ്റ്റി​ക് ന​ൽ​കി​യി​ട്ടു​ള്ള ഇ​ന​ത്തി​ൽ 37,280 രൂ​പ​യാ​ണ് ഇ​തു​വ​രെ ല​ഭി​ക്കാ​നു​ള്ള​ത്.
ഹ​രി​ത ക​ർ​മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ തു​ക ഇ​തി​ലൂ​ടെ​യും പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ക്കു​ന്പാ​ൾ ല​ഭി​ക്കു​ന്ന യൂ​സ​ർ ഫീ​സി​ന​ത്തി​ൽ നി​ന്നു​മാ​ണ് ക​ണ്ടെ​ത്തേ​ണ്ട​ത്. പ​ല വീ​ടു​ക​ളി​ലും പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ച്ചാ​ലും പ​ണം പി​ന്നീ​ട് ന​ൽ​കാ​മെ​ന്ന് പ​റ​യു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. പ്ലാ​സ്റ്റി​ക്കു​ക​ൾ ഹ​രി​ത ക​ർ​മ സേ​ന​യ്ക്ക് ന​ൽ​കാ​തെ ക​ത്തി​ച്ചു ക​ള​യു​ന്ന​തി​നാ​ൽ വീ​ടു​ക​ളി​ൽ ചെ​ല്ലുന്പാ​ൾ പ്ലാ​സ്റ്റി​ക്കു​ക​ൾ ഇ​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്.
ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഹ​രി​ത ക​ർ​മ സേ​ന. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഹ​രി​ത ക​ർ​മ സേ​ന​യു​ടെ പേ​രി​ൽ ര​സീ​ത് ത​യാ​റാ​ക്കി വി​ത​ര​ണം ചെ​യ്യു​ന്ന തു​ക ക​രാ​റു​കാ​രി​ൽ നി​ന്ന് നേ​രി​ട്ട് ഈ​ടാ​ക്കി സേ​ന​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​ട​യ്ക്കു​ന്ന കാ​ര്യം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.