വോ​ട്ടെ​ണ്ണ​ൽ ല​ക്ഷ്യ​മി​ട്ട് വ്യാ​ജമ​ദ്യ വി​ല്പന​ക്കാ​ർ രം​ഗ​ത്ത്
Sunday, May 19, 2019 10:19 PM IST
തൊ​ടു​പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ വോ​ട്ടെ​ണ്ണ​ൽ ക​ണ​ക്കി​ലെ​ടു​ത്ത് വ്യാ​ജ മ​ദ്യ വില്്പ​ന​ക്കാ​ർ രം​ഗ​ത്ത്. വോ​ട്ടെ​ണ്ണ​ലി​നു പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശം മു​ത​ലെ​ടു​ത്ത് വി​ദേ​ശ മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​ക​ളി​ൽ നി​ന്നും വ​ൻ​തോ​തി​ൽ വ്യാ​ജ​മ​ദ്യം വാ​ങ്ങി ഇ​ത്ത​ര​ക്കാ​ർ സ്റ്റോ​ക്കു ചെ​യ്ത​താ​യാ​ണ് സൂ​ച​ന. തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സ​ങ്ങ​ളി​ൽ ഡ്രൈ ​ഡേ​യാ​യി​രു​ന്നെങ്കി​ലും വ്യാ​ജ​മ​ദ്യം ഈ ​ദി​വ​സ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.
പ്ര​ത്യേ​കി​ച്ച് ഉ​ൾ​നാ​ട​ൻ മേ​ഖ​ല​ക​ളി​ൽ മ​ദ്യം യ​ഥേ​ഷ്ടം ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. ഇ​നി ഫ​ല പ്ര​ഖ്യാ​പ​ന ദി​വ​സ​വും വ്യാ​ജ​മ​ദ്യ വി​ല്പന ത​കൃ​തി​യാ​ക്കാ​നാ​ണ് അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പന​ക്കാ​രു​ടെ നീ​ക്കം. ഇ​ത്ത​ര​ത്തി​ൽ കൂ​ടി​യ വി​ല​യ്ക്ക് മ​ദ്യം അ​ന​ധി​കൃ​ത​മാ​യി വി​ല്പന ന​ട​ത്താ​ൻ ലി​റ്റ​ർ​ക​ണ​ക്കി​ന് മ​ദ്യം ഇ​വ​ർ​ക്ക് വി​ദേ​ശ മ​ദ്യ ഒൗ​ട്ട‌്‌ലെറ്റുക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്നു​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ നി​ന്നു ത​ന്നെ ര​ണ്ട് അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. കൂ​ടി​യ വി​ല​യ്ക്ക് മ​ദ്യം വി​ൽ​പ്പ​ന ന​ട​ത്താ​ൻ വി​ദേ​ശ മ​ദ്യ​ശാ​ല​യി​ൽ നി​ന്നും മ​ദ്യ​ക്കു​പ്പി​ക​ൾ വാ​ങ്ങി​പ്പോ​കു​ന്പോ​ഴാ​ണ് ഒ​രാ​ൾ പി​ടി​യി​ലാ​യ​ത്.
മ​റ്റൊ​രാ​ൾ വി​ല്പന​യ്ക്കാ​യി മ​ദ്യം സൂ​ക്ഷി​ച്ച​തി​നു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഒൗ​ട്ട‌്‌ലെറ്റു​ക​ളി​ൽ നി​ന്നും പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രാ​ൾ​ക്ക് മൂ​ന്നു ലി​റ്റ​ർ മ​ദ്യം ന​ൽ​കാ​മെ​ന്നി​രി​ക്കെ പ​ത്തു ലി​റ്റ​ർ മ​ദ്യം വാ​ങ്ങി പോ​കു​ന്പാ​ഴാ​ണ് യു​വാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മ​ദ്യ​ത്തി​ന് കൂ​ടി​യ വി​ല വാ​ങ്ങു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് റെ​യ്ഡു ന​ട​ത്തി​യ കാ​ഞ്ഞി​ര​മ​റ്റം ബൈ​പാസി​ലെ ഒൗ​ട്ട‌്‌ലെറ്റി​ൽ നി​ന്നാ​ണ് ഒ​രാ​ൾ​ക്ക് ഇ​ത്ര​യും മ​ദ്യം ന​ൽ​കി​യ​ത്. സാ​ധാ​ര​ണ വി​ല​യി​ൽ നി​ന്നും തു​ക കൂ​ട്ടി​യാ​ണ് അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഇ​വി​ടെ നി​ന്നും കു​പ്പി​ക​ൾ ന​ൽ​കു​ന്ന​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ൽ കൂ​ട്ടി വി​ല്പന​ശാ​ല​ക​ളി​ൽ നി​ന്നും മ​ദ്യം ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം നി​ല നി​ൽ​ക്കു​ന്പോ​ഴാ​ണ് അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന​ക്കാ​രു​ടെ പ​ക്ക​ൽ വ​ൻ​തോ​തി​ൽ മ​ദ്യം സ്റ്റോ​ക്കു​ള്ള​ത്. ഒ​രു വി​ഭാ​ഗം ഓ​ട്ടോ​ക്കാ​രും ഇ​ത്ത​ര​ത്തി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​രി​ൽ​പെ​ടു​ന്നു. എ​വി​ടെ വേ​ണ​മെ​ങ്കി​ലും ഏ​തു സ​മ​യ​ത്തും മ​ദ്യം എ​ത്തി​ച്ചു ന​ൽ​കാ​ൻ ഇ​വ​ർ ഒ​രു​ക്ക​മാ​ണ്. ഡ്രൈ​ഡേ​ക​ളാ​ണ് ഇ​വ​രു​ടെ കൊ​യ്ത്തു കാ​ലം. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു രൂ​പ അ​ന​ധി​കൃ​ത വി​ല്പന​യി​ലൂ​ടെ മ​ദ്യ​വി​ൽ​പ്പ​ന​ക്കാ​രു​ടെ കൈ​ക​ളി​ലെ​ത്തും. ഇ​ത്ത​ര​ത്തി​ൽ വ​ൻ തോ​തി​ൽ വ്യാ​ജ​മ​ദ്യ​വി​ല്പന ന​ട​ക്കു​ന്പോ​ഴും വി​ര​ലി​ലെ​ണ്ണാ​വു​ന്ന കേ​സു​ക​ൾ മാ​ത്ര​മേ പി​ടി​ക്ക​പ്പെ​ടു​ന്നു​ള്ളു. വി​ദേ​ശ​മ​ദ്യ​വി​ല്പന​ശാ​ല​ക​ൾ അ​ടു​ത്തി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലും തോ​ട്ടം മേ​ഖ​ല​ക​ളി​ലും മ​റ്റു​മാ​ണ് വ്യാ​ജ​മ​ദ്യ​വി​ല്പന ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത്. ഇ​വി​ടെ എ​ക്സൈ​സി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും പ​രി​ശോ​ധ​ന​ക​ളും നാ​മ​മാ​ത്ര​മാ​ണ്. വോ​ട്ടെ​ണ്ണ​ലി​നോ​ട​നു​ബ​ന്ധി​ച്ച് വ​ൻ തോ​തി​ൽ വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ ഒ​ഴു​ക്കു​ണ്ടാ​കാ​നി​ട​യു​ള്ള​തി​നാ​ൽ എ​ക്സൈ​സ് സ്ക്വാ​ഡ് നി​രീ​ക്ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. പ​ക്ഷേ അ​ധി​കൃ​ത​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് മ​ദ്യ​ക്ക​ച്ച​വ​ടം കൊ​ഴു​പ്പി​ക്കാ​നാ​ണ് മ​ദ്യ​ലോ​ബി​യു​ടെ ല​ക്ഷ്യം.