വിജ്ഞാനം പകർന്ന് ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സി​ൽ കാ​ർ​ഷി​ക പ്ര​ദ​ർ​ശ​നം
Sunday, May 19, 2019 10:19 PM IST
ക​രി​മ​ണ്ണൂ​ർ: ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ്എ​ച്ച്എ​സ്എ​സി​ൽ പൈ​തൃ​കം-2019 കാ​ർ​ഷി​ക പ്ര​ദ​ർ​ശ​നം ന​ട​ത്തി. പ​ഴ​യ കാ​ല​ത്ത് ന​മ്മു​ടെ നാ​ട്ടി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​ർ​ഷി​ക അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​മാ​ണ് ന​ട​ത്തി​യ​ത്.
ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ന് അ​ന്യ​മാ​യി​ത്തീ​ർ​ന്ന കാ​ർ​ഷി​ക പൈ​തൃ​ക​വും സം​സ്കാ​ര​വും വീ​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.
നാ​ഴി, ഇ​ട​ങ്ങ​ഴി, പ​റ, ഉ​ല​ക്ക, തി​രി​ക​ല്ല്, കി​ണ്ടി, മൊ​ന്ത, പി​ഞ്ഞാ​ണം, കി​ണ്ണം, കോ​രു​കു​ട്ട, തേ​ക്കു​കു​ട്ട, ഒ​റ്റാ​ലി, വീ​ശു​വ​ല, അ​രം, തേ​ച്ചു​വ​ടി, വി​വി​ധ ത​രം വി​ള​ക്കു​ക​ൾ എ​ന്നി​ങ്ങ​നെ വീ​ടു​ക​ളു​ടെ പി​ന്നാ​ന്പു​റ​ത്തേ​ക്ക് ത​ള്ള​പ്പെ​ട്ട അ​റു​പ​തോ​ളം ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.
ഓ​രോ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും പേ​രും ഉ​പ​യോ​ഗ​ങ്ങ​ളും എ​ഴു​തി പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ക​ജാ​ല​ക സെ​മി​നാ​റി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​ദ​ർ​ശ​നം വി​ജ്ഞാ​ന​പ്ര​ദ​മാ​യി.
സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത മു​ന്നൂ​റോ​ളം പേ​ർ​ക്കും ക​രി​മ​ണ്ണൂ​ർ കൃ​ഷി​വ​കു​പ്പി​ൽ നി​ന്നും ല​ഭി​ച്ച വി​ത്തു പാ​യ്ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
പ്രി​ൻ​സി​പ്പ​ൽ ജോ​ർ​ജ് ജോ​സ​ഫ് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ എ​സ് എ​സ് കോ-​ഓ ഓ​ർ​ഡി​നേ​റ്റ​ർ ഷി​നു .സി. ​ജോ​സ​ഫ്, സ്കൗ​ട്ട് ഗൈ​ഡ് കോ -​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ. ​സി​ൽ​വി തെ​രേ​സ്, ബി​ജു ജോ​സ​ഫ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ജോ​ർ​ജ് ഹെ​ൻ​റി, മാ​ത്യൂ​സ് ബെ​ന്നി, അ​നു​ഷ ജോ​ർ​ജ്, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.