എ​ൻ​എ​സ്എ​സ് അ​വാ​ർ​ഡ്; മാ​ർ​സ്ലീ​വാ കോ​ള​ജി​ന് ഇ​ര​ട്ടി​മ​ധു​രം
Sunday, May 19, 2019 10:19 PM IST
മു​രി​ക്കാ​ശേ​രി: എം.​ജി. സ​ർ​വ​ക​ലാ​ശാ​ല എ​ൻ​എ​സ്എ​സി​ന്‍റെ ര​ണ്ട് അ​വാ​ർ​ഡു​ക​ൾ മു​രി​ക്കാ​ശേ​രി മാ​ർ​സ്ലീ​വാ കോ​ള​ജി​നു ല​ഭി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മി​ക​ച്ച എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, മി​ക​ച്ച എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പു​ര​സ്കാ​രം. പ്രോ​ഗ്രാം ഓ​ഫീ​സ​റാ​യി കോ​ള​ജി​ലെ ദീ​പ​ക് ജോ​സ​ഫ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
മൂ​ന്നു​വ​ർ​ഷം കോ​ള​ജി​ലും പു​റ​ത്തും ന​ട​പ്പാ​ക്കി​യ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ച്ച​ത്. സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
മാ​ർ​സ്ലീ​വാ കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യ ഗ​താ​ഗ​ത, ല​ഹ​രി ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി​ക​ൾ, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വ്യ​ക്തി​ത്വ വി​ക​സ​ന ക്ലാ​സു​ക​ൾ, പേ​പ്പ​ർ ബാ​ഗ് നി​ർ​മാ​ണം, പ്ലാ​സ്റ്റി​ക്ക് നി​ർ​മാ​ർ​ജ​ന ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ, ടൗ​ണ്‍ ശു​ചീ​ക​ര​ണം, റോ​ഡ് നി​ർ​മാ​ണ​വും ഓ​ട വൃ​ത്തി​യാ​ക്ക​ലും, അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ലെ രോ​ഗീ സ​ന്ദ​ർ​ശ​നം, കാ​ൻ​സ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ, കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി മു​ടി​ദാ​ന​വും സൗ​ജ​ന്യ വി​ഗ് വി​ത​ര​ണ​വും, സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു നി​ർ​മാ​ണ​ത്തി​നു സ​ഹാ​യം, ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ജ​യി​ൽ സ​ന്ദ​ർ​ശ​നം തു​ട​ങ്ങി​യ​വ​യാ​ണ് പു​ര​സ്കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ച്ച​ത്. സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഫാ. ​മാ​ത്യു ത​ട​ത്തി​ലും കോ​ള​ജ് ബ​ർ​സാ​ർ റ​വ. ഫാ. ​മാ​ത്യു ക​രോ​ട്ട് കൊ​ച്ച​റ​യ്ക്ക​ലും പ​റ​ഞ്ഞു.