പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് വീ​ട് ന​ൽ​കി
Sunday, May 19, 2019 10:19 PM IST
രാ​ജ​കു​മാ​രി: കെ​യ​ർ ഹോം ​പ​ദ്ധ​തി​പ്ര​കാ​രം രാ​ജ​കു​മാ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നി​ർ​മി​ച്ച് വീ​ട് പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് കൈ​മാ​റി. വീ​ട് ന​ഷ്ട​പ്പെ​ട്ട രാ​ജ​കു​മാ​രി ബി. ​ഡി​വി​ഷ​നി​ലെ ചെ​ട്ടി​ക്കു​ടി നാ​രാ​യ​ണ​ന്‍റെ കു​ടും​ബ​ത്തി​നാ​ണ് വീ​ടു നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്. വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​തോ​ടെ നാ​രാ​യ​ണ​നും കു​ടും​ബ​വും ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. സ​ദാ​ശി​വ​ൻ വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. ഇ​തോ​ടൊ​പ്പം പാ​ച​ക​വാ​ത​ക ക​ണ​ക്ഷ​നും അ​ടു​പ്പും സി​ലി​ണ്ട​റും സൗ​ജ​ന്യ​മാ​യി ന​ൽ​കി. ച​ട​ങ്ങി​ൽ ഡ​യ​റ​ക്ട​ർ എ.​പി. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, സെ​ക്ര​ട്ട​റി അ​ന്പി​ളി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ര​ണ്ടാ​മ​ത്തെ വീ​ടി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​താ​യി പി.​ആ​ർ. സ​ദാ​ശി​വ​ൻ അ​റി​യി​ച്ചു.