മ​റ​യൂ​രി​ലെ ക​രി​ന്പു​പാ​ടം നി​ക​ത്ത​ൽ: ക​ള​ക്ട​ർ പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, May 19, 2019 10:19 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ മേ​ഖ​ല​യി​ലെ ക​രി​ന്പു​പാ​ട​ങ്ങ​ൾ നി​ക​ത്തി വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ. ക​രി​ന്പു​പാ​ട​ങ്ങ​ൾ നി​ക​ത്തി​യ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ട​ങ്ങ​ൾ വ്യാ​പ​ക​മാ​യി മ​ണ്ണു​മാ​ന്തി യ​ന്ത്ര​മു​പ​യോ​ഗി​ച്ച് നി​ക​ത്തി പ്ലോ​ട്ടു​ക​ളാ​ക്കി മ​റി​ച്ചു വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യു​ള്ള മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യി ക​ള​ക്ട​ർ അ​റി​യി​ച്ചു. മ​റ​യൂ​രി​ൽ നി​ലം വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന ഭൂ​മി നി​ക​ത്തു​ള്ള വി​ൽ​പ​ന ത​ട​യാ​ൻ ഈ ​സ്ഥ​ല​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​രു​തെ​ന്ന് ദേ​വി​കു​ളം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കും. കൂ​ടാ​തെ പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ ഡോ. ​രേ​ണു​രാ​ജി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ട് കി​ട്ടു​ന്ന​ത​നു​സ​രി​ച്ച് ന​ട​പ​ടി​യു​ണ്ടാ​കും. കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളും നീ​രൊ​ഴു​ക്കും ത​ട​ഞ്ഞു​ള്ള നി​ലം നി​ക​ത്ത​ൽ പ്ര​ദേ​ശ​ത്തി​ന്‍റെ ഘ​ട​ന​യെ ദോ​ഷ​മാ​യി ബാ​ധി​ക്കു​മെ​ന്നും ക​ല​ക്ട​ർ പ​റ​ഞ്ഞു.