ല​ക്ക​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ കു​ടു​ങ്ങി ക​ള​ക്ട​റും
Sunday, May 19, 2019 10:20 PM IST
മ​റ​യൂ​ർ: മൂ​ന്നാ​ർ-​മ​റ​യൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ ല​ക്ക​ത്തു​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ ക​ള​ക്ട​റും കു​ടു​ങ്ങി. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ല​ക്കം വെ​ള്ള​ച്ചാ​ട്ടം ഭാ​ഗ​ത്ത് ഇ​ന്ന​ലെ​യാ​ണ് ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശി​ന്‍റെ വാ​ഹ​നം ഒ​രു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ പെ​ട്ട​ത്.
മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ മേ​ഖ​ല സ​ന്ദ​ർ​ശി​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ട​ൻ​ത​ന്നെ വ​നം വ​കു​പ്പ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തി വാ​ഹ​ന​ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.
ഞാ​യ​റാ​ഴ്ച ദി​വ​സ​മാ​യ​തി​നാ​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ൾ​പ്പെ​ടെ ആ​യി​ര​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് മ​റ​യൂ​ർ, മൂ​ന്നാ​ർ, കാ​ന്ത​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യ​ത്.
ല​ക്കം വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ പ​രി​സ​ര​ത്തെ അ​ന​ധി​കൃ​ത പെ​ട്ടി ക​ട​ക​ളും വാ​ഹ​ന​ങ്ങ​ളു​ടെ അ​ല​ക്ഷ്യ​മാ​യ പാ​ർ​ക്കിം​ഗു​മാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണം. റോ​ഡി​നോ​ടു ചേ​ർ​ന്നു പെ​ട്ടി​ക്ക​ട​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ഈ ​ഭാ​ഗം ടാ​റിം​ഗ് ന​ട​ത്താ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല. രാ​ഷ്ട്രീ​യ​ഇ​ട​പെ​ട​ൽ മൂ​ലം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​നു​ള്ള പി​ഡ​ബ്ല്യു​ഡി​യു​ടെ ശ്ര​മ​വും വി​ജ​യി​ച്ചി​ല്ല.