തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്ഥ​ല​വും വീ​ടും ന​ൽ​ക​ണം: സി​പി​എം
Sunday, May 19, 2019 10:20 PM IST
ചെ​റു​തോ​ണി: ഭൂ​ര​ഹി​ത​രും ഭ​വ​ന​ര​ഹി​ത​രു​മാ​യ മു​ഴു​വ​ൻ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കും സ്ഥ​ല​വും വീ​ടും ന​ൽ​ക​ണ​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. പ​തി​റ്റാ​ണ്ടു​ക​ളാ​യി തോ​ട്ടം ഉ​ട​മ​ക​ളു​ടെ കൂ​ലി ല​യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞു​വ​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ​ക്ക് അ​റു​തി വ​രു​ത്ത​ണം. ഓ​രോ തൊ​ഴി​ലാ​ളി​ക്കും 10 സെ​ന്‍റ് സ്ഥ​ല​വും വാ​സ​യോ​ഗ്യ​മാ​യ വീ​ടും എ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സി​പി​എ​മ്മും സി​ഐ​ടി​യു​വും പോ​രാ​ട്ട​ത്തി​ലാ​ണ്. ആ​വ​ശ്യ​മു​ന്ന​യി​ച്ചാ​ണ് ഹൈ​റേ​ഞ്ച് തോ​ട്ടം തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​ന്ന​ക്ക​നാ​ലി​ൽ സ​മ​രം ന​ട​ന്നു​വ​രു​ന്ന​ത്. മൂ​ന്നാ​റി​ൽ നാ​ലാ​യി​ര​ത്തോ​ളം തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭൂ​മി​യും വീ​ടും ന​ൽ​കു​ന്ന​തി​ന് സ​ർ​ക്കാ​ർ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു. വി.​എ​സ്. സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 2700 പേ​ർ​ക്ക് കു​റ്റ്യാ​ർ​വാ​ലി​യി​ൽ 10 സെ​ന്‍റ് സ്ഥ​ലം വീ​തം അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വു​ണ്ടാ​യ​താ​ണ്. സ്ഥ​ല​ത്തി​ന്‍റെ അ​തി​രു​ക​ൾ നി​ർ​ണ​യി​ക്കു​ക​യും 2700 പേ​ർ​ക്ക് പ​ട്ട​യം ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഓ​രോ​രു​ത്ത​രു​ടേ​യും സ്ഥ​ലം ഏ​താ​ണെ​ന്നു വ്യ​ക്ത​മാ​ക്കി ഉ​ട​മ​ക​ൾ​ക്ക് കൈ​മാ​റു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ഴ്ച വ​രു​ത്തി. തേ​യി​ല വ്യ​വ​സാ​യ​ത്തെ നി​ല​നി​ർ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​വും ജീ​വി​ത​സൗ​ക​ര്യ​വും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.