വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന
Sunday, May 19, 2019 10:20 PM IST
പെ​രു​വ​ന്താ​നം: പു​തു​ത​ല​മു​റ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി ശോ​ഭ​ന​മാ​ക്കാ​ൻ വേ​റി​ട്ട പാ​ഠ​വു​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന. പെ​രു​വ​ന്താ​നം സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘ​ട​ന​യാ​യ പാ​ഠ​ച​ക്ര​മാ​ണ് സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സി​ലെ 70 വി​ദ്യാ​ർ​ഥി​ക​ളെ നാ​ലു​വ​ർ​ഷ​ത്തേ​യ്ക്ക് ദ​ത്തെ​ടു​ത്ത​ത്. കു​ട്ടി​ക​ളു​ടെ പ​ത്താം ക്ലാ​സ് വി​ദ്യാ​ഭ്യാ​സം വ​രെ വി​വി​ധ പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കും. ക​ലാ-​കാ​യി​ക, ശാ​സ്ത്ര സാ​ങ്കേ​തി​ക, ഗ​ണി​ത മേ​ഖ​ല​ക​ളി​ൽ കു​ട്ടി​ക​ളെ വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ച്ചു സ​മാ​ന​മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം നേ​ടി​യ​വ​രെ നി​യോ​ഗി​ച്ചു പ​രി​ശീ​ല​നം ന​ൽ​കി​വ​രി​ക​യാ​ണ്. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഇ​തി​നോ​ട​കം നി​ര​വ​ധി പ​രി​ശീ​ല​ന ക​ള​രി​ക​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞു. ഗ​ണി​ത​രൂ​പ​ങ്ങ​ളു​ടെ നി​ർ​മാ​ണം, പേ​പ്പ​ർ പേ​ന, ക്ലേ ​മോ​ഡ​ലിം​ഗ്, ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ൾ, വാ​ന​നി​രീ​ക്ഷ​ണം, പ്ര​കൃ​തി പ​ഠ​ന​യാ​ത്ര, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ജൈ​വ​കൃ​ഷി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കു​ന്ന​ത്. നാ​ലു​വ​ർ​ഷം വ​രെ കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ചു​ള്ള മേ​ഖ​ല​ക​ളി​ൽ വി​ദ​ഗ്ധ​ർ പ​രി​ശീ​ല​ന​വും ന​ൽ​കും. പു​തി​യൊ​രു പ​ഠ​ന​സം​സ്കാ​രം നാ​ടി​നു പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് റെ​ജി​മോ​ൻ ചെ​റി​യാ​ൻ പ​റ​ഞ്ഞു. വേ​ന​ൽ നു​ക​രാം എ​ന്ന പേ​രി​ൽ മൂ​ന്നു​ദി​വ​സ​മാ​യി സ്കൂ​ളി​ൽ ന​ട​ത്തി​വ​ന്ന വേ​ന​ൽ​ക്കാ​ല ക്യാ​ന്പ് സ​മാ​പി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് ക​ല്ലു​പ​റ​ന്പ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഇ​ഒ ബി. ​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ഠ​ച​ക്രം ബ്രോ​ഷ​ർ പ്ര​കാ​ശ​നം ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു, പ​ഞ്ചാ​യ​ത്തം​ഗം പി.​ഇ. വ​ർ​ക്കി, ട്രെ​യി​ന​ർ ശി​വ​ൻ, പ്ര​ധാ​നാ​ധ്യ​പി​ക മേ​രി​ക്കു​ട്ടി, സെ​ബാ​സ്റ്റ്യ​ൻ മു​ക​ളേ​ൽ, ഫാ. ​സി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി.​എ​സ്. നാ​സ​ർ, സാ​ജു പൗ​വ​ത്ത്, രാ​ജേ​ഷ് പെ​രു​വ​ന്താ​നം, സി.​ആ​ർ. സോ​മ​ൻ, മ​ഞ്ജു സോ​മ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.