വേ​രു​ക​ൾ ന​ശി​പ്പി​ക്കു​ന്നി​ല്ല; വീ​ണ്ടും പൊ​ട്ടി​മു​ള​ച്ച് ഗ്രാ​ന്‍റീ​സ്
Sunday, May 19, 2019 10:20 PM IST
മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​രി​ൽ ഗ്രാ​ന്‍റീ​സ് മ​ര​ങ്ങ​ൾ മു​റി​ക്ക​ൽ സ​ജീ​വ​മാ​യി തു​ട​രു​ന്ന​തി​നി​ട​യി​ൽ മു​റി​ച്ച കു​റ്റി​ക​ളി​ൽ​നി​ന്നു പു​തി​യ ചെ​ടി നാ​ന്പി​ടു​ത്തു. മു​റി​ച്ച​മ​ര​ങ്ങ​ളു​ടെ വേ​രു​ക​ൾ പി​ഴു​തു​മാ​റ്റാ​ത്ത​താ​ണ് കാ​ര​ണം. പ​രി​സ്ഥി​തി​ക്കു ദോ​ഷ​ക​ര​മാ​യ ഗ്രാ​ന്‍റീ​സ് മ​ര​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മു​റി​ക്ക​ൽ തു​ട​രു​ന്ന​ത്.
എ​ന്നാ​ൽ കു​റ്റി​ക​ളി​ൽ നി​ന്നു വീ​ണ്ടും പു​തി​യ ചെ​ടി മു​ള​പൊ​ട്ടു​ന്ന​ത് നി​ർ​മാ​ർ​ജ​നം അ​സാ​ധ്യ​മാ​ക്കു​ന്നു. അ​ഞ്ചു​വ​ർ​ഷ​ത്തെ നി​രോ​ധ​ന​ത്തി​നു ശേ​ഷം വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ഗ്രാ​ന്‍റീ​സ് മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.
പ​ട്ട​യ​ഭൂ​മി​യി​ൽ മ​ര​ങ്ങ​ളു​ടെ അ​ള​വ് തി​ട്ട​പ്പെ​ടു​ത്തി റ​വ​ന്യു അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സാ​ക്ഷ്യ​പ​ത്ര​ത്തോ​ടൊ​പ്പം മു​റി​ച്ചു​മാ​റ്റി​യ മ​ര​ത്തി​ന്‍റെ വേ​രു​ക​ൾ പൂ​ർ​ണ​മാ​യും സ്ഥ​ല​മു​ട​മ ന​ശി​പ്പി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​വ​സ്ഥ​യു​ണ്ട്.
വി​ല്ലേ​ജി​ൽ നി​ന്നു ന​ൽ​കു​ന്ന സാ​ക്ഷ്യ​പ​ത്ര​ത്തി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ പു​തി​യ ഉ​ത്ത​ര​വ് വ​ന്ന​ശേ​ഷം മു​റി​ച്ചു​മാ​റ്റി​യ തോ​ട്ട​ങ്ങ​ളി​ൽ ഒ​രു മ​ര​ത്തി​ന്‍റെ വേ​രു​ക​ൾ പോ​ലും ഇ​തു​വ​രെ ന​ശി​പ്പി​ച്ചി​ട്ടി​ല്ല.
ഏ​ഴു​വ​ർ​ഷം കൊ​ണ്ട് വീ​ണ്ടും ഇ​വ വ​ലി​യ മ​ര​ങ്ങ​ളാ​യി മാ​റും. നി​വേ​ദി​ത പി.​ഹ​ര​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ണ്ടാ​യ നി​രോ​ധ​നം ഭാ​ഗി​ക​മാ​യി മാ​റ്റി ഉ​ത്ത​ര​വി​റ​ങ്ങി​യ​പ്പോ​ൾ മ​ര​ങ്ങ​ൾ പി​ഴു​തു​മാ​റ്റ​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് ഉ​ണ്ടാ​യ​ത്. എ​ന്നാ​ൽ മ​ര​ങ്ങ​ൾ പി​ഴു​തു​മാ​റ്റു​ന്പോ​ൾ വ്യാ​പ​ക​മാ​യ മ​ണ്ണൊ​ലി​പ്പ് ഉ​ണ്ടാ​കു​മെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ത്തു​ന്ന​വ​രു​മു​ണ്ട്. പ​ട്ട​യ​ഭൂ​മി​യ​ല്ലാ​ത്ത കൈ​വ​ശ​ഭൂ​മി​യി​ലോ റ​വ​ന്യു​ഭൂ​മി​യി​ലോ ഉ​ള്ള ഗ്രാ​ന്‍റീ​സ് മ​ര​ങ്ങ​ൾ മു​റി​ക്കാ​നു​ള്ള ന​ട​പ​ടി എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.