ക​ർ​ഷ​ക​ന്‍റെ നെ​ല്ല്, ബീ​ൻ​സ് കൃ​ഷി​ക​ൾ നാ​മാ​വ​ശേ​ഷ​മാ​യി
Sunday, May 19, 2019 10:20 PM IST
മ​റ​യൂ​ർ: കാ​ട്ടാ​ന​യ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ച്ച് വ​നാ​തി​ർ​ത്തി​യി​ലെ ത​രി​ശു​നി​ല​ത്തി​ൽ നെ​ല്ല് കൃ​ഷി ചെ​യ്ത ക​ർ​ഷ​ക​നെ വേ​ന​ൽ ച​തി​ച്ചു. മൂ​ന്നു​ഏ​ക്ക​റി​ലെ നെ​ൽ​കൃ​ഷി വേ​ന​ലി​ൽ ക​രി​ഞ്ഞു​ണ​ങ്ങി​യ​തോ​ടെ മ​റ​യൂ​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ എം. ​ജോ​ർ​ജാ(70) ണ് ​ക​ട​ക്കെ​ണി​യി​ലാ​യ​ത്. നെ​ൽ​കൃ​ഷി​ക്കൊ​പ്പം ചെ​യ്ത അ​ര​യേ​ക്ക​റി​ലെ സോ​യ ബ​ട്ട​ർ ബീ​ൻ​സ്കൃ​ഷി​യും ക​രി​ഞ്ഞു​ണ​ങ്ങി.
ഒ​രു​കി​ലോ ബീ​ൻ​സി​നു 150 രൂ​പ വി​ല​യു​ള്ള​പ്പോ​ഴാ​ണ് ക​ർ​ഷ​ക​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ​ക്കു​മേ​ൽ വേ​ന​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തി​യ​ത്. പ​ല​രി​ൽ നി​ന്നാ​യി ക​ടം വാ​ങ്ങി​യ മൂ​ന്നു​ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് ക​ൾ​ച്ച​ർ പൊ​ന്നി അ​രി കൃ​ഷി​ചെ​യ്ത​ത്.
കൃ​ഷി നാ​മാ​വ​ശേ​ഷ​മാ​യ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ ഭാ​ര്യ ഗ്രേ​സി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യ​തും ജോ​ർ​ജി​നെ ത​ള​ർ​ത്തി. ചി​ന്നാ​ർ, മ​റ​യൂ​ർ വ​ന​മേ​ഖ​ല​യാ​ൽ ചു​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ന്ന പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​രി​ശാ​യി കി​ട​ന്നി​രു​ന്ന സ്ഥ​ലം നി​ല​മൊ​രു​ക്കി 52 ക​ണ്ട​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്.
ക​മ്മാ​ളം​കു​ടി​യാ​റി​ൽ നി​ന്നു കൃ​ഷി​യി​ട​ത്തി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കാ​നും വ​ന്യ​ജീ​വി​ക​ളെ പ്ര​തി​രോ​ധി​ക്കാ​നും ഏ​റെ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. ഇ​തെ​ല്ലാം അ​തി​ജീ​വി​ച്ച് നാ​ലു​മാ​സം കൃ​ഷി പ​രി​പാ​ലി​ച്ചെ​ങ്കി​ലും ക​ടു​ത്ത​വേ​ന​ൽ പ്ര​തീ​ക്ഷ​ക​ൾ ത​കി​ടം​മ​റി​ച്ചു.
കൃ​ഷി​ഭ​വ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ മാ​ത്ര​മേ ഈ ​ക​ർ​ഷ​ക​നു​ള്ളൂ.