വേ​ണം ഇ​ച്ഛാ​ശ​ക്തി; പ​ക​രം ഭൂ​മി​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും അ​നി​വാ​ര്യം
Monday, May 20, 2019 9:57 PM IST
പ​ക​രം ഭൂ​മി
ന​ൽ​ക​ണം

ചെ​റു​തോ​ണി: കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു​പോ​യ​വ​ർ​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ന​ശി​ച്ച​വ​ർ​ക്കും ചെ​റു​തോ​ണി​യി​ൽ പ​ക​രം ഭൂ​മി​ന​ൽ​കി പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് വി​നു പി.​തോ​മ​സും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ജെ. വ​ർ​ഗീ​സും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ൽ ക​ര​മ​ട​ച്ച് സ്ഥാ​പ​നം ന​ട​ത്തി​വ​ന്നി​രു​ന്ന​വ​ർ​ക്ക് നാ​ശം സം​ഭ​വി​ച്ച​പ്പോ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള ചു​മ​ത​ല​യും ഇ​വ​ർ​ക്കു​ണ്ട്.

ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നൂ​റു​ക​ണ​ക്കി​ന് ഏ​ക്ക​ർ ഭൂ​മി വെ​റു​തെ കി​ട​ക്കു​ന്നു​ണ്ട്. ഇ​തി​ൽ ചെ​റു​തോ​ണി​യി​ൽ നാ​ശം സം​ഭ​വി​ച്ച വ്യാ​പാ​രി​ക​ൾ​ക്ക് സ്ഥാ​പ​നം ന​ട​ത്താ​ൻ ഭൂ​മി പ​തി​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്നാ​ണി​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ചെ​റു​തോ​ണി​യെ
പ​ടു​ത്തു​യ​ർ​ത്താ​ൻ

ടൗ​ണി​ലെ തി​ര​ക്കും പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മി​ല്ലാ​യ്മ​യു​മാ​ണ് ചെ​റു​തോ​ണി ടൗ​ണി​പ്പോ​ൾ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം. വാ​ഹ​ന​പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ചെ​റു​തോ​ണി​യി​ലെ വ്യാ​പാ​ര​ങ്ങ​ൾ വ​ള​രെ​കു​റ​യു​ന്ന​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി ടൗ​ണി​ലെ​ത്തു​ന്ന​വ​ർ​ക്ക് വാ​ഹ​നം സു​ര​ക്ഷി​ത​മാ​യി പാ​ർ​ക്കു​ചെ​യ്ത് സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​നാ​വാ​ത്ത​തി​നാ​ൽ പ​ല​രും മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ പോ​കു​ന്നു.

സ്ഥാ​പ​ന​ങ്ങ​ൾ​ക്കും
സം​ര​ക്ഷ​ണ​ഭി​ത്തി
നി​ർ​മി​ക്ക​ണം

ചെ​റു​തോ​ണി​യി​ൽ വെ​ള്ളം ത​ക​ർ​ത്ത റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​നൊ​പ്പം ടൗ​ണി​ലു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. റോ​ഡി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി​പോ​ലെ അ​ത്ര​മാ​ത്രം ബ​ല​മു​ള്ള സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്ലെ​ങ്കി​ലും കെ​ട്ടി​ട​ങ്ങ​ൾ ത​ക​രാ​തി​രി​ക്കാ​നു​ള്ള സം​വി​ധാ​ന​മു​ണ്ടാ​ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം. ചെ​റു​തോ​ണി പു​ഴ വി​സ്തൃ​ത​മാ​യ​തോ​ടെ പ​ല​കെ​ട്ടി​ട​ങ്ങ​ൾ​ക്കും അ​രി​കി​ലൂ​ടെ​യാ​ണ് വെ​ള്ള​മൊ​ഴു​കു​ന്ന​ത്. ഇ​ത് വ​രും നാ​ളു​ക​ളി​ൽ വ​ൻ ദു​ര​ന്ത​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്നാ​ണി​വ​രു​ടെ ആ​ശ​ങ്ക.

പെ​രി​യാ​റ്റി​ലേ​ക്ക്
വെ​ള്ളം
തു​റ​ന്നു​വി​ട​ണം

ചെ​റു​തോ​ണി അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്പോ​ൾ ചെ​റു​തോ​ണി​പു​ഴ​യി​ലൂ​ടെ ഒ​ഴു​കി എ​ത്തു​ന്ന വെ​ള്ളം ചെ​റു​തോ​ണി ടൗ​ണി​ലെ​ത്താ​തെ പെ​രി​യാ​റി​ലേ​ക്ക് തു​റ​ക്ക​ണം.

ആ​ലി​ൻ​ചു​വ​ട് ഭാ​ഗ​ത്തു​നി​ന്നും റോ​ഡി​നു കു​റു​കെ പാ​ലം നി​ർ​മി​ച്ച് 400മീ​റ്റ​റി​ൽ താ​ഴെ മാ​ത്രം അ​ക​ലെ​യാ​യൊ​ഴു​കു​ന്ന പെ​രി​യാ​റി​ലേ​ക്ക് തു​റ​ന്നു​വി​ടാ​വു​ന്ന​താ​ണ്. ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വ​ഞ്ചി​ക്ക​വ​ല​യി​ലൊ ചെ​റു​തോ​ണി​യി​ൽ ത​ന്നെ​യൊ സ്ഥ​ലം ന​ൽ​കാ​നാ​വൂ. ഇ​ങ്ങ​നെ വെ​ള്ളം തി​രി​ച്ചു​വി​ട്ടാ​ൽ ചെ​റു​തോ​ണി​ടൗ​ണും ഗാ​ന്ധി​ന​ഗ​ർ​കോ​ള​നി​യും സു​ര​ക്ഷി​ത​മാ​കും. ചെ​റു​തോ​ണി പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്കും ത​ട​സ​മു​ണ്ടാ​കി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും വി​ല​യി​രു​ത്ത​ൽ. മാ​റ്റ​ങ്ങ​ൾ​ക്ക് ശ്ര​മി​ച്ചാ​ൽ ജി​ല്ലാ ആ​സ്ഥാ​ന ടൗ​ണ്‍ പൂ​ർ​വാ​ധി​കം മി​ക​വു​റ്റ​താ​ക്കാ​നാ​വു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ.
(തുടരും...)