മൂ​ന്നു​ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു: അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്
Monday, May 20, 2019 9:57 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ക​ക്കി​ക്ക​വ​ല​യ്ക്കു സ​മീ​പം ബൊ​ലേ​റോ​യും പി​ക്അ​പ് വാ​നും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ച്ച ഗ്രാ​ന്പി സ്വ​ദേ​ശി​ക​ളാ​യ കു​ന്നേ​ൽ സു​ക​ന്യ(24), ഗോ​പി(58 ), ഉ​ഷ(45), അ​നീ​ഷ് കു​മാ​ർ(33), ഡ്രൈ​വ​ർ വ​ണ്ടി​പ്പെ​രി​യാ​ർ ഇ​ഞ്ചി​ക്കാ​ട് സ്വ​ദേ​ശി ഷാ​ഹു​ൽ(40) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നേ​ടെയാണ് അ​പ​ക​ടം. തൊ​ടു​പു​ഴ​യി​ൽ നി​ന്നും ആ​ന​വി​ലാ​സ​ത്തി​നു പോ​കു​ക​യാ​യി​രു​ന്ന ബൊ​ലോ​റ​യും കു​മ​ളി​യി​ൽ നി​ന്നും പാ​ന്പ​നാ​റി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പു​മാ​ണ് ആ​ദ്യം കൂ​ട്ടി​യി​ടി​ച്ച​ത്.

ആ​ക്സി​ൽ ഒ​ടി​ഞ്ഞ് റോ​ഡി​നു​കു​റു​കെ കി​ട​ന്ന പി​ക്ക​പ്പി​ൽ വാ​ളാ​ർ​ഡി​യി​ൽ നി​ന്നും പെ​രി​യാ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചു​മ​റി​യു​ക​യാ​യി​രു​ന്നു. കാ​ലി​നും കൈ​യ്ക്കും പ​രി​ക്കേ​റ്റ ഷാ​ഹു​ൽ, സു​ക​ന്യ എ​ന്നി​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ങ്ങ​ൾ മാ​റ്റി ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ചു.