ക​വു​ന്തി-​അ​ഞ്ചു​മു​ക്ക് റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അ​നു​വ​ദി​ച്ച ഫ​ണ്ട് മാ​റി​യെ​ടു​ക്കു​ന്നെ​ന്ന്
Monday, May 20, 2019 9:57 PM IST
നെ​ടു​ങ്ക​ണ്ടം: ക​വു​ന്തി-​അ​ഞ്ചു​മു​ക്ക് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് അ​നു​വ​ദി​ച്ച ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ ക​രാ​റു​കാ​ര​ൻ മാ​റി​യെ​ടു​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. പി​എം​ജി​എ​സ്‌വൈ പ​ദ്ധ​തി​പ്ര​കാ​രം നി​ർ​മി​ച്ച റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി വൈ​കു​ന്ന​തി​നെ​തി​രെ​യാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​ള​യ​കാ​ല​ത്ത് റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണു​പോ​ലും നീ​ക്കം ചെ​യ്തി​ട്ടി​ല്ല.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്ന് 2014-ലാ​ണ് 2.26 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് റോ​ഡ് നി​ർ​മി​ച്ച​ത്. കൂ​ടാ​തെ 2015 മു​ത​ൽ 2020 വ​രെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി 18.74 ല​ക്ഷ​വും അ​നു​വ​ദി​ച്ചി​രു​ന്നു. 2015 മു​ത​ൽ 2017 വ​രെ കാ​ര്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തേ​ണ്ടി​വ​ന്നി​രു​ന്നി​ല്ല. എ​ന്നാ​ൽ ഈ​ കാ​ല​യ​ള​വി​ൽ 2,81,124 രൂ​പ​യു​ടെ ബി​ല്ല് ക​രാ​റു​കാ​ര​ൻ മാ​റി​യെ​ടു​ത്ത​താ​യാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. പി​ന്നീ​ടും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​തെ 2018-19 വ​ർ​ഷ​ത്തെ തു​ക​യും മാ​റി​യെ​ടു​ത്തു.

പ്ര​ള​യ​ത്തി​ൽ ക​വു​ന്തി മു​ത​ൽ അ​ഞ്ചു​മു​ക്ക് വ​രെ​യു​ള്ള ര​ണ്ടേ​മു​ക്കാ​ൽ കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തെ മി​ക്ക​ സ്ഥ​ല​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​കു​ക​യും ക​ൽ​ക്കെ​ട്ടു​ക​ൾ ത​ക​രു​ക​യും റോ​ഡി​ൽ വ​ൻ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ട്ടി​ല്ല. ക​രാ​ർ കാ​ലാ​വ​ധി​യു​ടെ അ​വ​സാ​ന വ​ർ​ഷ​മാ​യ 2019-20 കാ​ല​യ​ള​വി​ലെ തു​ക​യും പൂ​ർ​ണ​മാ​യും മാ​റി​യെ​ടു​ക്കാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​രാ​റു​കാ​ര​ൻ ശ്ര​മി​ക്കു​ന്ന​ത്. നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നും ക​ട്ട​പ്പ​ന​യ്ക്ക് വേ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്ന പാ​ത​യി​ൽ ബ​സ് അ​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​യ്ക്ക് ക​ഴി​യി​ല്ല. അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അ​നു​വ​ദി​ച്ച 19 ല​ക്ഷ​ത്തോ​ളം രൂ​പ വി​നി​യോ​ഗി​ക്കാ​തെ ത​ട്ടി​യെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം.