സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത പ​രി​ശോ​ധ​ന
Monday, May 20, 2019 9:57 PM IST
പീ​രു​മേ​ട്: സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യും രേ​ഖ​ക​ളു​ടെ സാ​ധു​ത​യും പ​രി​ശോ​ധി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ടെ​സ്റ്റ് നാ​ളെ ന​ട​ക്കും. രാ​വി​ലെ 8.30 ന് ​പീ​രു​മേ​ട് ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ സ​ബ് ആ​ർ​ടി ഓ​ഫീസി​ന്‍റെ പ​രി​ധി​യി​ൽ പെ​ട്ട സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ എ​ത്തി​ക്ക​ണം. പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം വാ​ഹ​ന​ങ്ങ​ളി​ൽ അ​ട​യാ​ളം പ​തി​പ്പി​ക്കും. അ​ട​യാ​ളം പ​തി​പ്പി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഡ്രൈ​വ​ർ​മാ​ർ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പീ​രു​മേ​ട് ആ​ർ​ടി ഓ​ഫീ​സി​ൽ ന​ട​ത്തു​ന്ന ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സി​ലും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജോ​യി​ന്‍റ് ആ​ർ​ടി​ഒ അ​റി​യി​ച്ചു.