ചി​ന്ന​ക്ക​നാ​ൽ സ​മ​ര​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് മൂ​ന്നാ​റി​ലും തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു
Monday, May 20, 2019 9:57 PM IST
മൂ​ന്നാ​ർ: ഭൂ​ര​ഹി​ത​രാ​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭൂ​മി ആ​വ​ശ്യ​പ്പെ​ട്ട് ചി​ന്ന​ക്ക​നാ​ൽ സൂ​ര്യ​നെ​ല്ലി​യി​ൽ ന​ട​ത്തി​വ​രു​ന്ന സ​മ​രം ഒ​രു​മാ​സ​ത്തോ​ട​ടു​ക്കു​ന്പോ​ൾ സ​മാ​ന​മാ​യ ആ​വ​ശ്യ​മു​ന്ന​യി​ച്ച് മൂ​ന്നാ​ർ മേ​ഖ​ല​യി​ലും തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു. സ​ർ​ക്കാ​ർ അ​ധീ​ന​ത​യി​ലു​ള്ള നി​ര​വ​ധി സ്ഥ​ല​ങ്ങ​ൾ കൈ​യേ​റ്റ മാ​ഫി​യാ​യു​ടെ പ​ക്ക​ലാ​ണെ​ന്നും ഇ​തു​തി​രി​ച്ച് പി​ടി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ഭൂ​മി​യും വീ​ടും ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എ​മ്മും സ​മ​രം തു​ട​രു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​റ്റു രാ​ഷ്‌ട്രീയ പാ​ർ​ട്ടി​ക​ളും മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ സ​മ​രം ശ​ക്തി​പ്പെ​ടു​ത്താ​ൻ ഒ​രു​ങ്ങു​ന്ന​ത്.

ക്ലാ​സ് ന​ട​ത്തി

രാ​ജാ​ക്കാ​ട്: കു​ടും​ബ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ള്ളി​മാ​ലി അം​ഗ​ൻ​വാ​ടി​യി​ൽ കു​ട്ടി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കു​മാ​യി ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി. അം​ഗ​ൻ​വാ​ടി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ രാ​ജാ​ക്കാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​ൽ കു​ടും​ബ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും പ​ങ്ക്, മൂൂ​ല്യ​ബോ​ധം കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്തു​ന്ന​തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ പ​ങ്ക് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ രാ​ജാ​ക്കാ​ട് സ്റ്റേ​ഷ​നി​ലെ എ​സ് സി​പി​ഒ സ​ജി ക്ലാ​സെ​ടു​ത്തു. കെ.​ടി. സു​രേ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ ചി​ന്താ​മ​ണി പ്ര​സം​ഗി​ച്ചു.