തൂ​ക്കു​പാ​ല​ത്തെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ള്ള​നോ​ട്ട് മാ​റി
Monday, May 20, 2019 9:59 PM IST
നെ​ടു​ങ്ക​ണ്ടം: ബാ​ല​ഗ്രാ​മി​ൽ നി​ന്നും ക​ള്ള​നോ​ട്ടു​മാ​യി പി​ടി​യി​ലാ​യ ഗ​ണ​പ​തി​യും സ​ഹാ​യി​യും തൂ​ക്കു​പാ​ല​ത്തെ വി​വി​ധ ക​ട​ക​ളി​ൽ 500 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ൾ മാ​റി​യെ​ടു​ത്ത​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന നോ​ട്ടു​ക​ളാ​ണ് ഇ​വ​ർ എ​ത്തി​ക്കു​ന്ന​ത്. അ​ന്ധ​രാ​യ​വ​ർ​ക്ക് നോ​ട്ട് തി​രി​ച്ച​റി​യാ​നു​ള്ള അ​ട​യാ​ളം അ​ട​ക്കം പി​ടി​ച്ചെ​ടു​ത്ത നോ​ട്ടു​ക​ളു​ടെ വ​ശ​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. തൂ​ക്കു​പാ​ല​ത്തെ മൂ​ന്നു​ക​ട​ക​ളി​ൽ ഭാ​സ്ക​ര​നും ഗ​ണ​പ​തി​യു​മെ​ത്തി നോ​ട്ട് മാ​റി​യെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്ന് തൂ​ക്കു​പാ​ല​ത്ത് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി.
ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഗ​ണ​പ​തി​യെ ബാ​ല​ഗ്രാ​മി​ലു​ള്ള ഇ​യാ​ളു​ടെ ഷെ​ഢി​ൽ നി​ന്നും 500 ന്‍റെ 15 ക​ള്ള​നോ​ട്ടു​ക​ള​ട​ക്കം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​സ്ക​ര​ൻ ഓ​ടി ര​ക്ഷ​പെ​ട്ടു. ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ള്ള​നോ​ട്ട് സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ് ഇ​രു​വ​രു​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​വ​ർ ക​ള്ള​നോ​ട്ട് വ്യാ​പ​ക​മാ​യി മാ​റി​യെ​ടു​ത്തി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​തി​നാ​യി അ​റ​സ്റ്റി​ലാ​യ ഗ​ണ​പ​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ഒ​രേ സീ​രി​യ​ൽ ന​ന്പ​രി​ൽ ഒ​ന്നി​ല​ധി​കം നോ​ട്ടു​ക​ളാ​ണ് ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്തു നി​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.
കൃ​ത്യ​ത​യോ​ടെ നി​ർ​മി​ച്ച നോ​ട്ട് ശ്ര​ദ്ധി​ച്ച് പ​രി​ശോ​ധി​ച്ചാ​ൽ മാ​ത്ര​മേ ക​ള്ള​നോ​ട്ടാ​ണോ​യെ​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​യൂ. ക​ള്ള​നോ​ട്ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​മു​ള്ള​ത് ര​ക്ഷ​പെ​ട്ട ഭാ​സ്ക​ര​നാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഇ​യാ​ൾ​ക്കാ​യി ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.