വി​വാ​ഹ മ​ണ്ഡ​പ​ത്തി​ൽ​നി​ന്നും വ​ല​തു​കാ​ൽ​വ​ച്ച് പ​രീ​ക്ഷാ​ഹാ​ളി​ലേ​ക്ക്
Monday, May 20, 2019 9:59 PM IST
കു​മ​ളി: പു​തി​യ കു​ടും​ബ​ത്തി​ൻ ക​തി​രു​ക​ളു​മാ​യി അ​യ​ഡ ജി​ജി വ​ല​തു​കാ​ൽ​വ​ച്ച് പ്ര​വേ​ശി​ച്ച​ത് പ​രീ​ക്ഷാ ഹാ​ളി​ൽ. ക​ട്ട​പ്പ​ന കു​ന്നേ​ൽ സ്റ്റാ​ൻ​ലി കു​ര്യ​ന്‍റെ​യും മ​ന്തി​പ്പാ​റ പ​ള്ളി​പ്പ​ടി​ഞ്ഞാ​റ്റേ​ൽ അ​യ​ഡ ജി​ജി​യു​ടെ​യും വി​വാ​ഹം ക​ട്ട​പ്പ​ന സെ​ന്‍റ് പോ​ൾ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ മ​ല​ങ്ക​ര കൂ​രി​യ മെ​ത്രാ​ൻ യൂ​ഹാ​ന്നോ​ൻ ഡോ. ​തി​യോ ഡി​യോ​ഷ​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു. കു​മ​ളി സ​ഹ്യ​ജ്യോ​തി കോ​ള​ജി​ലെ എം.​കോം വി​ദ്യാ​ർ​ഥി​നി​യാ​യ അ​യ​ഡ വി​വാ​ഹ​ത്തി​നു​ശേ​ഷം നേ​രെ​യെ​ത്തി​യ​ത് പ​രീ​ക്ഷാ​ഹാ​ളി​ലേ​ക്കാ​യി​രു​ന്നു. വി​വാ​ഹ വ​സ്ത്ര​ത്തോ​ടെ വ​ര​നു​മൊ​ത്ത് കോ​ള​ജി​ലെ​ത്തി​യ അ​യ​ഡ​യെ പ​രീ​ക്ഷാ​ഹാ​ളി​ലേ​ക്ക് സ​ഹ​പാ​ഠി​ക​ൾ ആ​ര​വ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. ഭാ​ര്യ​യു​ടെ പ​രീ​ക്ഷ തീ​രും​വ​രെ ന​വ​വ​ര​ൻ കോ​ള​ജി​നു​പു​റ​ത്ത് കാ​ത്തി​രു​ന്നു. കൂ​ട്ടു​കാ​രോ​ടൊ​ത്ത് പ​രീ​ക്ഷ​ക​ഴി​ഞ്ഞ് പു​റ​ത്തെ​ത്തി​യ അ​യ​ഡ​യേ​യും കൂ​ട്ടി സ്റ്റാ​ൻ​ലി വീ​ട്ടി​ലേ​ക്കു​മ​ട​ങ്ങി.