ആ​ദി​വാ​സി​ക​ൾ​ക്ക് ഭൂ​മി:​ഉ​ത്ത​ര​വ് അ​ട്ടി​മ​റി​ച്ച​തി​നെ​തി​രെ സി​പി​ഐ
Monday, May 20, 2019 9:59 PM IST
തൊ​ടു​പു​ഴ:​ഇ​ടു​ക്കി ജി​ല്ല​യി​ലെ പെ​രി​ഞ്ചാം​കു​ട്ടി​യി​ൽ നി​ന്നും കു​ടി​യി​റ​ക്ക​പ്പെ​ട്ട ആ​ദി​വാ​സി​ക​ൾ​ക്ക് അ​വി​ടെ ത​ന്നെ ഒ​രേ​ക്ക​ർ വീ​തം ഭൂ​മി ന​ൽ​കാ​നു​ള്ള മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​വും അ​ത​നു​സ​രി​ച്ചു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വും അ​ട്ടി​മ​റി​ച്ച​താ​യി സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​ശി​വ​രാ​മ​ൻ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.​ചി​ന്ന​ക്ക​നാ​ലി​ൽ സ​ർ​ക്കാ​ർ ന​ൽ​കി​യ ഭൂ​മി​യി​ൽ താ​മ​സി​ച്ചി​രു​ന്ന 161 കു​ടും​ബ​ങ്ങ​ൾ കാ​ട്ടാ​ന ശ​ല്യം മൂ​ലം അ​വി​ടെ നി​ന്നും ഇ​റ​ങ്ങി പെ​രി​ഞ്ചാം​കു​ട്ടി​യി​ലെ റ​വ​ന്യു​ഭൂ​മി​യി​ൽ താ​മ​സ​മാ​ക്കു​ക​യാ​യി​രു​ന്നു.
ഇ​വ​രെ 2012-ൽ ​ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ അ​വി​ടെ നി​ന്നു ഒ​ഴി​പ്പി​ച്ചു.​ഇ​തി​നെ​തി​രെ ഇ​ടു​ക്കി ക​ള​ക് ട്രേ​റ്റി​നു മു​ന്നി​ൽ ആ​റു വ​ർ​ഷ​ത്തോ​ളം സ​ത്യാ​ഗ്ര​ഹ സ​മ​രം ന​ട​ത്തി.​പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ 158 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് പെ​രി​ഞ്ചാം​കു​ട്ടി​യി​ൽ ത​ന്നെ ഒ​രേ​ക്ക​ർ ഭൂ​മി വീ​തം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.
ഇ​ത​നു​സ​രി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.​എ​ന്നാ​ൽ ഇ​രു​ട്ടി​ന്‍റെ ശ​ക്തി​ക​ളു​ടെ സ്വാ​ധീ​നം മൂ​ലം ഈ ​ഉ​ത്ത​ര​വ് അ​ട്ടി​മ​റി​ക്ക​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ്.​ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് ഭൂ​മി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു കേ​ന്ദ്രാ​നു​മ​തി തേ​ടാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.
ഇ​തു റ​വ​ന്യൂ​ഭൂ​മി​യാ​ണെ​ന്ന് പ​ക​ൽ​പോ​ലെ വ്യ​ക്ത​മാ​ണെ​ന്നി​രി​ക്കെ കേ​ന്ദ്രാ​നു​മ​തി തേ​ടാ​ൻ തീ​രു​മാ​നി​ച്ച​തി​ന്‍റെ പി​ന്നി​ൽ ഭൂ​മി വി​ത​ര​ണം അ​ട്ടി​മ​റി​ക്കാ​നാ​ണ്.​ഈ യോ​ഗം റ​വ​ന്യു മ​ന്ത്രി​യെ അ​റി​യി​ച്ചി​ട്ടു​മി​ല്ല.​ഭൂ​മി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​ന്പോ​ൾ റ​വ​ന്യു​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യം നി​ർ​ബ​ന്ധ​മാ​ണ്.​എ​ന്നാ​ൽ റ​വ​ന്യു​മ​ന്ത്രി​യെ പ​ങ്കെ​ടു​പ്പി​ക്കാ​തെ യോ​ഗം ചേ​ർ​ന്ന​തു ത​ന്നെ ദു​രൂ​ഹ​മാ​ണ്.​മ​ന്ത്രി​സ​ഭാ യോ​ഗ തീ​രു​മാ​ന​വും സ​ർ​ക്കാ​ർ ഉ​ത്ത​ര​വും മ​റി​ക​ട​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രു​ടെ യോ​ഗ​ത്തി​ന് അ​ധി​കാ​ര​മു​ണ്ടോ​യെ​ന്ന​താ​ണ് പ്ര​ശ്നം. മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തി​ന് ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ങ്കി​ൽ മ​റ്റൊ​രു മ​ന്ത്രി​സ​ഭാ യോ​ഗം ചേ​ര​ണം. ഇ​തു​ണ്ടാ​യി​ട്ടി​ല്ല. ആ​ദി​വാ​സി​ക​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട ഭൂ​മി ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്നും വേ​ണ്ടി​വ​ന്നാ​ൽ കു​ടി​ൽ​കെ​ട്ടി​യു​ള്ള സ​മ​ര​ത്തി​നു ത​ന്നെ ത​യാ​റാ​കു​മെ​ന്നും ശി​വ​രാ​മ​ൻ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കി​സാ​ൻ​സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മാ​ത്യു വ​ർ​ഗീ​സ്, സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം കെ.​സ​ലിം​കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.