ന​വ​കേ​ര​ളം സൃ​ഷ്ടി​ക്കാ​ൻ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണം: മ​ന്ത്രി എം.​എം. മ​ണി
Monday, May 20, 2019 9:59 PM IST
ഇ​ടു​ക്കി: ന​വ​കേ​ര​ളം സൃ​ഷ്ടി​ക്കാ​ൻ ഒ​രു​മ​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ആ​വ​ശ്യ​മെ​ന്നും സ​ർ​ക്കാ​ർ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ ന​ട​ത്തി വ​രു​ന്ന​താ​യും മ​ന്ത്രി എം.​എം. മ​ണി.പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​യ​ർ ഹോം ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ഇ​രു​ന്പു​പാ​ല​ത്ത് നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​യ​ർ ഹോം ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ദേ​വി​കു​ളം താ​ലൂ​ക്ക് സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് അ​ടി​മാ​ലി​ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​ന്പു​പാ​ല​ത്ത് ആ​റു വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് ഏ​റ്റെ​ടു​ത്ത​ത്. ഇ​തി​ൽ പ​ണി പൂ​ർ​ത്തി​യാ​യ മൂ​ന്നു വീ​ടു​ക​ളാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് കൈ​മാ​റി​യ​ത്. സം​സ്ഥാ​ന​ത്ത് വീ​ടി​ല്ലാ​ത്ത മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും സ​ർ​ക്കാ​ർ വീ​ട് ന​ൽ​കും, പ്ര​ള​യാ​ന​ന്ത​ര പു​ന​ർ നി​ർ​മ്മാ​ണ​ത്തി​ൽ സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ സ​ഹാ​യ​ത്തോ​ടെ 2000 വീ​ടു​ക​ൾ നി​ർ​മി​ക്കും. ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ​യും പാ​ല​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം അ​തി​വേ​ഗ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.
ഇ​രു​ന്പു​പാ​ലം പ​ടി​ക്ക​പ്പ് നി​വാ​സി പൊ​ന്ന​മ്മ ബാ​ല​കൃ​ഷ്ണ​ൻ, പ​ന്ത്ര​ണ്ടാം മൈ​ൽ സ്വ​ദേ​ശി ജി​ജി ബി​ജു, പ​തി​നാ​ലാം മൈ​ൽ സ്വ​ദേ​ശി സ​ഹ​ദേ​വ​ൻ എ​ന്നി​വ​ർ​ക്കാ​ണ് വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി​യ​ത്. ബാ​ക്കി മൂ​ന്നു വീ​ടു​ക​ളു​ടെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ച​ട​ങ്ങി​ൽ എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ.​മോ​ഹ​ന​ൻ,സെ​ക്ര​ട്ട​റി കെ. ​എം. പ്ര​കാ​ശ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.