ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ട്ട കേ​സ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ പ​രി​ഗ​ണി​ക്കും
Monday, May 20, 2019 9:59 PM IST
തൊ​ടു​പു​ഴ : എ​റ​ണാ​കു​ളം സ​ർ​ക്കാ​ർ ഗ​സ്റ്റ്ഹൗ​സി​ൽ നി​ന്ന് 3000 രൂ​പ വി​ല​യു​ള്ള ഡ​മാ​സ്ക് ക്ലോ​ത്ത് കാ​ണാ​താ​യ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ദി​വ​സ​വേ​ത​ന​ക്കാ​ര​നാ​യ ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു വി​ട്ടെ​ന്ന പ​രാ​തി സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ന്ന് പ​രി​ഗ​ണി​ക്കും. ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഇ​ന്ന് തൊ​ടു​പു​ഴ പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. ജീ​വ​ന​ക്കാ​ര​നാ​യ തൊ​ടു​പു​ഴ സ്വ​ദേ​ശി സി​ജോ സി. ​ജോ​ണി​നെ​യാ​ണ് സ​ർ​വീ​സി​ൽ നി​ന്നും പി​രി​ച്ചു വി​ട്ട​ത്. 2007 ഡി​സം​ബ​റി​ലാ​ണ് പ​രാ​തി​ക്കാ​ര​ൻ ഗ​സ്റ്റ് ഹൗ​സി​ൽ ജീ​വ​ന​ക്കാ​ര​നാ​യ​ത്.
2016 ജ​നു​വ​രി 19 നാ​ണ് ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ട്ട​ത്. ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​യി​രു​ന്നു മോ​ഷ​ണം. സി ​സി ടി ​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ​രാ​തി​ക്കാ​ര​നാ​ണ് തു​ണി​യെ​ടു​ത്ത​തെ​ന്ന് തെ​ളി​ഞ്ഞ​താ​യി ഗ​സ്റ്റ് ഹൗ​സ് അ​ധി​കൃ​ത​ർ ആ​രോ​പി​ച്ചു. എ​ന്നാ​ൽ സി ​സി ടി ​വി ദൃ​ശ്യ​ങ്ങ​ൾ ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​ര​ന്‍റെ ആ​വ​ശ്യം. സം​ഭ​വ​ത്തി​ൽ ഗ​സ്റ്റ് ഹൗ​സ് അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. എ​ന്നാ​ൽ പോ​ലീ​സി​ന് ആ​രോ​പ​ണം തെ​ളി​യി​ക്കാ​നാ​യി​ല്ല. കു​റ്റം തെ​ളി​യി​ക്കാ​നാ​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് പോ​ലീ​സ് കോ​ട​തി​യി​ൽ അ​ന്തി​മ റി​പ്പോ​ർ​ട്ട് ഫ​യ​ൽ ചെ​യ്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. കേ​സി​ന്‍റെ അ​ന്തി​മ റി​പ്പോ​ർ​ട്ട് ഫ​യ​ൽ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്നെ ജോ​ലി​യി​ൽ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​ര​ന്‍റെ ആ​വ​ശ്യം. ക​മ്മീ​ഷ​ൻ ടൂ​റി​സം ഡ​യ​റ​ക്ട​റി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി​യി​രു​ന്നു. റി​പ്പോ​ർ​ട്ട് ഇ​ന്ന് പ​രി​ഗ​ണി​ക്കും.