വാഹനാപകടത്തിൽ പരിക്കേറ്റു
Monday, May 20, 2019 9:59 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ച ജീ​പ്പ് സ​ത്ര​ത്തി​നു സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്. മ​ധു​ര​വി​രു​ത​ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ ഇ​ന്ദു മ​തി (68), ഭാ​നു​മ​തി (58), ബാ​ല സ​ത്യ (36) , ക​വി​ത (45), അ​ശോ​ക കു​മാ​ർ ( 50 ) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
13 അം​ഗ സം​ഘ​ത്തി​ലെ അ​ഞ്ചു പേ​ർ​ക്കാ​ണ് പ​രി​ക്ക് പ​റ്റി​യ​ത്. കു​മ​ളി​യി​ൽ നി​ന്നും വാ​ട​ക​യ്ക്ക് എ​ടു​ത്ത ജീ​പ്പി​ൽ വ​ള്ള​ക്ക​ട​വ് വ​ഴി സ​ത്ര​ത്തി​ലേ​ക്കു വ​രു​ന്പോ​ഴാ​ണ് അ​പ​ക​ടം. റോ​ഡി​ൽ നി​ർ​ത്തി ജീ​പ്പി​ൽ നി​ന്നും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് സ്ഥ​ല​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ഡ്രൈ​വ​ർ ഇ​റ​ങ്ങി. തി​രി​കെ ജീ​പ്പി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളാ​ണ് ആ​ദ്യം സ​ക​യ​റി​യ​ത്.
ഇ​തി​നി​ടെ വാ​ഹ​നം ക​ല്ലി​നു മു​ക​ളി​ലൂ​ടെ ഉ​രു​ണ്ടാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.​സാ​മൂ​ഹ്യ അ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം പ​രി​ക്കേ​റ്റ​വ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.