ജൈ​വ വൈ​വി​ധ്യ ദി​നാ​ച​ര​ണം
Monday, May 20, 2019 9:59 PM IST
തൊ​ടു​പു​ഴ: ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 22ന് ​പ​ട്ട​യ​ക്കു​ടി​യി​ൽ അ​ന്താ​രാ​ഷ്ട്ര ജൈ​വ വൈ​വി​ധ്യ ദി​നാ​ച​ര​ണം ന​ട​ത്തും. വി​ത്തി​ന്‍റെ കാ​വ​ലാ​ളോ​ടൊ​പ്പം ഒ​രു ദി​നം എ​ന്ന പ​രി​പാ​ടി​ പ​ര​ന്പ​രാ​ഗ​ത ക​ർ​ഷ​ക​ൻ പി.​ജി. ജോ​ർ​ജ് പു​ളി​യം​മ്മാ​ക്ക​ലി​ന്‍റെ കൃ​ഷി ഫാ​മി​ൽ ന​ട​ത്തും. ത​ട്ട​ക്കു​ഴ, തൊ​ടു​പു​ഴ, വ​ണ്ണ​പ്പു​റം എ​ന്നീ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് മു​ഖാ​മു​ഖം പ​രി​പാ​ടി ന​ട​ത്തും.
കോ​ത​മം​ഗ​ലം ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് ഡി​എ​ഫ്ഒ സാ​ജു വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ല ര​മേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.