തൂ​ണു​ക​ൾ​ക്ക് വി​ള്ള​ൽ: ഉ​പ്പു​ത​റ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Tuesday, May 21, 2019 10:05 PM IST
ഉ​പ്പു​ത​റ: പ്ര​ള​യ​ത്തി​ൽ ബ​ല​ക്ഷ​യം സം​ഭ​വി​ച്ച ഉ​പ്പു​ത​റ പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി വൈ​കു​ന്നു. പാ​ല​ത്തി​ന്‍റെ ആ​റു​തൂ​ണു​ക​ൾ​ക്കാ​ണ് വി​ള്ള​ൽ വീ​ണ് ബ​ല​ക്ഷ​യം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ള​യം ക​ഴി​ഞ്ഞ് ഒ​ൻ​പ​തു​മാ​സം പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ന​ന്നാ​ക്കി​യ​ത​ല്ലാ​തെ മ​റ്റു അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ പി​ഡ​ബ്ല്യു​ഡി ത​യാ​റാ​യി​ട്ടി​ല്ല. മാ​സ​ങ്ങ​ളോ​ളം പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് ജ​ല​നി​ര​പ്പ് താ​ഴ്ന്ന​പ്പോ​ഴാ​ണ് തൂ​ണു​ക​ളു​ടെ ബ​ല​ക്ഷ​യം ബോ​ധ്യ​പ്പെ​ടു​ന്ന​ത്.

വെ​ള്ള​പ്പാ​ച്ചി​ലി​ൽ കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ൾ ഇ​ള​കി​മാ​റി​യ​തോ​ടെ വ​ലി​യ ഗ​ർ​ത്ത​ങ്ങ​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. തൂ​ണു​ക​ളു​ടെ അ​ടി​വ​ശ​ത്തെ ക​ന്പി​ക​ൾ ഒ​ടി​ഞ്ഞു​തൂ​ങ്ങി​യ നി​ല​യി​ലാ​ണ്. തൂ​ണു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​തെ കൈ​വ​രി നി​ർ​മി​ച്ച് പി​ഡ​ബ്ല്യു​ഡി ത​ടി​ത​പ്പു​ക​യാ​യി​രു​ന്നു.

­­­­1978-ൽ ​കെ.​എം. മാ​ണി ധ​ന​കാ​ര്യ മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് പാ​ലം നി​ർ​മി​ച്ച​ത്. പി​ന്നീ​ട് യാ​തൊ​രു അ​റ്റ​കു​റ്റ​പ്പ​ണി​യും ന​ട​ത്തി​യി​ട്ടി​ല്ല. ബ​സു​ക​ള​ട​ക്കം ക​ട​ന്നു​പോ​കു​ന്ന പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കി​ട്ടി​ല്ല. പ്ര​ള​യ​ത്തി​ൽ ഒ​ഴു​കി​യെ​ത്തി​യ മ​ര​ത്ത​ടി​ക​ൾ ഉ​ൾ​പ്പെ​ടെ പാ​ല​ത്തി​ന​ടി​യി​ൽ അ​ടി​ഞ്ഞു​കൂ​ടി കി​ട​ക്കു​ക​യാ​ണ്.

ഇ​തു നീ​ക്കി വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​ൻ പോ​ലും ന​ട​പ​ടി​യി​ല്ല. കാ​ല​വ​ർ​ഷ​ത്തി​നു മു​ന്പ് പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​മു​യ​ർ​ന്നു.