8.15ഓടെ ആദ്യ സൂചന: ആകാംക്ഷയിൽ ഇ​ടു​ക്കി; എ​ല്ലാ ക​ണ്ണു​ക​ളും പൈ​നാ​വി​ലേ​ക്ക്
Tuesday, May 21, 2019 10:05 PM IST
തൊ​ടു​പു​ഴ:​ഒ​രു​മാ​സ​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ നാ​ളെ പൈ​നാ​വ് ഏ​ക​ല​വ്യ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ ന​ട​ക്കും.​രാ​വി​ലെ എ​ട്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കു​ന്ന​ത്.​
പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളാ​ണ് ആ​ദ്യം എ​ണ്ണു​ന്ന​ത്.​ആ​ദ്യ​ഫ​ല സൂ​ച​ന​ക​ൾ 8.15-ഓ​ടെ ല​ഭ്യ​മാ​യി തു​ട​ങ്ങും.​വോ​ട്ടെ​ണ്ണ​ൽ കൃ​ത്യ​ത​യോ​ടെ ന​ട​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​വും വ​ര​ണാ​ധി​കാ​രി​യും ജി​ല്ലാ ക​ള​ക്ട​റു​മാ​യ എ​ച്ച്.​ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞു.​ക​ന​ത്ത സു​ര​ക്ഷ​യാ​ണ് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലും മ​റ്റി​ട​ങ്ങ​ളി​ലും ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.​
ഇ​ടു​ക്കി​യി​ൽ ഇ​രു​മു​ന്ന​ണി​ക​ളും പ്ര​തീ​ക്ഷ​യി​ൽ ത​ന്നെ​യാ​ണ്.​എ​ക്സി​റ്റ് പോ​ൾ ഫ​ലം യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​ണെ​ങ്കി​ലും എ​ൽ​എ​ഡി​എ​ഫ് തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ത​ന്നെ​യാ​ണ്.​നേ​രി​യ വോ​ട്ടു​ക​ൾ​ക്കാ​ണെ​ങ്കി​ലും ത​ങ്ങ​ൾ വി​ജ​യി​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.​വി​ജ​യ പ്ര​തീ​ക്ഷ​യി​ൽ ഇ​രു​മു​ന്ന​ണി​ക​ളി​ലെ​യും നേ​താ​ക്ക​ൻ​മാ​രും പ്ര​വ​ർ​ത്ത​ക​രും വി​ജ​യം എ​ങ്ങ​നെ ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന ആ​ലോ​ച​ന​യി​ൽ ത​ന്നെ​യാ​ണ്.​പ​ട​ക്ക​ങ്ങ​ളും മ​റ്റും നേ​ര​ത്തെ ത​ന്നെ പ​ല​രും വാ​ങ്ങി​സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.​ആ​ഘോ​ഷ​ത്തി​നു മാ​റ്റു​കൂ​ട്ടാ​ൻ വാ​ഹ​ന​ങ്ങ​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളു​മെ​ല്ലാം നേ​ര​ത്തെ ത​ന്നെ ക​രു​തി​വ​ച്ച് ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​ണ്.​ഇ​തി​നി​ടെ പ​ന്ത​യ​വും മു​റ​യ്ക്ക് ത​ന്നെ ന​ട​ക്കു​ന്നു​ണ്ട്.​പ്ര​ചാ​ര​ണ​ത്തി​ലെ അ​തേ ആ​വേ​ശം ത​ന്നെ​യാ​ണ് പെ​ട്ടി​തു​റ​ക്കു​ന്ന വേ​ള​യി​ലും അ​ണി​ക​ൾ​ക്കു​ള്ള​ത്.​ജി​ല്ല​യി​ൽ എ​ട്ടു സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ൽ​സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. ആ​ർ​ക്കും അ​പ​ര​ൻ​മാ​രി​ല്ലാ​തി​രു​ന്ന​ത് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ഇ​ക്കു​റി ഏ​റെ ആ​ശ്വാ​സ​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ​ത്തെ ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​ന​വും ഇ​രു മു​ന്ന​ണി​ക​ളും ഒ​രു​പോ​ലെ വി​ജ​യം അ​വ​കാ​ശ​പ്പെ​ടു​ന്നു.