കോ​ള​നി​ക​ളി​ൽ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​തോ​റി​റ്റി സ​ന്ദ​ർ​ശ​നം ന​ട​ത്തി
Tuesday, May 21, 2019 10:05 PM IST
മ​റ​യൂ​ർ: അ​ഞ്ചു​നാ​ട് മേ​ഖ​ല​യി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​തോ​റി​റ്റി അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി. മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വേ​ങ്ങാ​പ്പാ​റ, ക​ർ​പ്പൂ​ര​ക്കു​ടി, ഓ​വ​ർ​തി​ട്ട് പെ​രി​യ​കു​ടി, ക​വ​ക്കു​ടി, നെ​ല്ലി​പ്പെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ദി​വാ​സി​ക​ൾ പെ​രി​യ​കു​ടി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി സെ​ക്ര​ട്ട​റി സ​ബ് ജ​ഡ്ജ് ദി​നേ​ശ് എം.​പി​ള്ള സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജീ​ന ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ദി​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​ര​ങ്ങ​ളും സെ​മി​നാ​റി​ൽ ആ​രാ​ഞ്ഞു. 2006-ലെ ​വ​ന​വാ​കാ​ശ നി​യ​മ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സു​ക​ളും ന​ട​ത്തി. പെ​രി​യ​കു​ടി കേ​ന്ദ്രീ​ക​രി​ച്ച് സൗ​ജ​ന്യ നി​യ​മ സ​ഹാ​യ കേ​ന്ദ്രം തു​റ​ക്കും. എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും അ​ഭി​ഭാ​ഷ​ക​ന്‍റെ​യും പാ​രാ​ലീ​ഗ​ൽ വോ​ള​ന്‍റി​യ​റു​ടെ​യും സേ​വ​നം കേ​ന്ദ്ര​ത്തി​ൽ ല​ഭ്യ​മാ​കും. പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​നും പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളെ സ​മീ​പി​ക്കാ​നും കേ​ന്ദ്ര​ത്തി​ലൂ​ടെ ക​ഴി​യും.