ശ്രീ​നാ​രാ​യ​ണ ധ​ർ​മ​വി​ചാ​ര യ​ജ്ഞം 24 മു​ത​ൽ
Tuesday, May 21, 2019 10:08 PM IST
രാ​ജാ​ക്കാ​ട്: എ​സ്എ​ൻ​ഡി​പി യോ​ഗം രാ​ജാ​ക്കാ​ട് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ധ​ർ​മ​വി​ചാ​ര യ​ജ്ഞം 24, 25, 26 തീ​യ​തി​ക​ളി​ൽ എ​ൻ​ആ​ർ സി​റ്റി എ​സ്എ​ൻ​വി എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കും. യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ, ധ​ർ​മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് പ​ത്മ​ശ്രീ വി​ശു​ദ്ധാ​ന​ന്ദ സ്വാ​മി​ക​ൾ, യോ​ഗ​ത്തി​ന്‍റെ​യും ട്ര​സ്റ്റി​ന്‍റെ​യും വി​വി​ധ നേ​താ​ക്ക​ൾ, സ​ന്യാ​സി​മാ​ർ, ഗു​രു​ദ​ർ​ശ​ന പ്ര​ചാ​ര​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് എം.​ബി ശ്രീ​കു​മാ​ർ, സെ​ക്ര​ട്ട​റി കെ.​എ​സ്. ല​തീ​ഷ്കു​മാ​ർ, എ​ൻ.​ആ​ർ. വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
24 ന് ​രാ​വി​ലെ ആ​റി​ന് മ​ഹാ​ഗ​ണ​പ​തി​ഹോ​മം, ഒ​ൻ​പ​തി​ന് പ്ര​സി​ഡ​ന്‍റ് എം.​ബി ശ്രീ​കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് പ​ത്മ​ശ്രീ വി​ശു​ദ്ധാ​ന​ന്ദ സ്വാ​മി​ക​ൾ പ്ര​തി​ഷ്ഠാ​പ​നം ന​ട​ത്തും. യോ​ഗം കൗ​ണ്‍​സി​ല​ർ പി.​ടി. മ·​ഥ​ൻ ന​യി​ക്കു​ന്ന പ​ഠ​ന ക്ലാ​സ്. 25 ന് ​രാ​വി​ലെ ആ​റി​ന് മ​ഹാ​ഗ​ണ​പ​തി​ഹോ​മം, ശാ​ന്തി​ഹ​വ​നം, ശാ​ര​ദാ​ർ​ച്ച​ന, ഗു​രു​പൂ​ജ, സ​മൂ​ഹ പ്രാ​ർ​ഥ​ന. ഒ​ൻ​പ​തി​ന് യ​ജ്ഞ മാ​ഹാ​ത്മ്യ പ്ര​ഭാ​ഷ​ണം- യ​ജ്ഞാ​ചാ​ര്യ​ൻ ചൈ​ത​ന്യ സ്വാ​മി. 10 ന് ​ന​ട​ക്കു​ന്ന സം​ഘ​ട​ന​സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും ഗു​രു​ഭ​വ​നം പ​ദ്ധ​തി​പ്ര​കാ​രം നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​വും ഉ​ന്ന​ത വി​ജ​യി​ക​ളെ ആ​ദ​രി​ക്ക​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ നി​ർ​വ​ഹി​ക്കും. എം.​ബി. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​സ്.​എ​ൻ ട്ര​സ്റ്റ് ബോ​ർ​ഡ് അം​ഗം പ്രീ​തി ന​ടേ​ശ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 26 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ​മാ​പ​ന​സ​മ്മേ​ള​നം യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും.