ഭാ​ര​ത് ഫാ​ർ​മേ​ഴ്സ് മ്യൂ​ച്ച​ൽ ബെ​ന​ഫി​റ്റ് ട്ര​സ്റ്റ്
Tuesday, May 21, 2019 10:08 PM IST
ക​ട്ട​പ്പ​ന: ഭാ​ര​ത് ഫാ​ർ​മേ​ഴ്സ് മ്യൂ​ച്ച​ൽ ബെ​ന​ഫി​റ്റ് ആ​ൻ​ഡ് ക്ര​ഡി​റ്റ് ട്ര​സ്റ്റ് ക​ട്ട​പ്പ​ന​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ജ​ന​ശ്രീ മ്യൂ​ച്ച​ൽ ബ​ന​ഫി​റ്റ് ട്ര​സ്റ്റു​മാ​യി ചേ​ർ​ന്നാ​ണ് പ്ര​വ​ർ​ത്ത​നം. ജ​ന​ശ്രീ മി​ഷ​ൻ ട്ര​സ്റ്റു​മാ​യി ചേ​ർ​ന്ന് 37 കോ​ടി രൂ​പ​യു​ടെ വാ​യ്പ പ​ദ്ധ​തി ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്കാ​യി ന​ട​പ്പാ​ക്കു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. വ്യ​ക്തി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും കൂ​ട്ടാ​യ്മ​ക​ൾ​ക്കു​മാ​യി ആ​ട് ഫാ​മു​ക​ൾ, കോ​ഴി, കാ​ട, മു​യ​ൽ വ​ള​ർ​ത്ത​ൽ, ക​ന്നു​കാ​ലി പ​രി​പാ​ല​നം എ​ന്നി​വ​യ്ക്കാ​ണ് വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന​ത്. കൂ​ടാ​തെ ക​ർ​ഷ​ക​ർ​ക്കാ​യി അ​ഞ്ചു​കോ​ടി രൂ​പ ഹ്ര​സ്വ​കാ​ല വാ​യ്പ​യാ​യി ന​ൽ​കാ​നും ട്ര​സ്റ്റ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ജ​ന​ശ്രീ മി​ഷ​ൻ ഇ​പ്പോ​ൾ ന​ൽ​കി​വ​രു​ന്ന ഹോം ​ഷെ​ഡ് ഫാ​മിം​ഗ് പ​ദ്ധ​തി​ക​ൾ​ക്ക് പു​റ​മെ​യാ​ണ് പു​തി​യ സം​രം​ഭ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. കൂ​ടാ​തെ വി​വി​ധ തു​ക​ക​ളി​ലു​ള്ള വെ​ൽ​ഫ​യ​ർ പ​ദ്ധ​തി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ജ​ന​ശ്രീ മി​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ വൈ.​സി. സ്റ്റീ​ഫ​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ എം.​എം. ത​ങ്ക​പ്പ​ൻ, ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ പി.​എ​ൻ. ശ​ശി, രാ​ജേ​ന്ദ്ര​ൻ മാ​രി​യി​ൽ, ജോ​സ് മു​ള്ള​ൻ​ചി​റ, രാ​ധ പ്ര​ഭാ​ക​ര​ൻ, ലീ​ലാ​മ്മ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.