ഉ​ന്ന​ത വി​ജ​യ​ത്തോ​ടൊ​പ്പം ന​ല്ല മ​നോ​ഭാ​വ​ങ്ങ​ളും വ​ള​ർ​ത്തി​യെ​ടു​ക്ക​ണം: മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ
Tuesday, May 21, 2019 10:08 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ലെ ഉ​ന്ന​ത വി​ജ​യ​ത്തോ​ടൊ​പ്പം ന​ല്ല മ​നോ​ഭാ​വ​ങ്ങ​ളും ബ​ന്ധ​ങ്ങ​ളും വ​ള​ർ​ത്തി​യെ​ടു​ക്ക​ണ​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രൂ​പ​ത​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ പ്ര​തി​ഭാ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ അ​റ​യ്ക്ക​ൽ. ക​ഠി​നാ​ധ്വാ​ന​വും സ്ഥി​രോ​ത്സാ​ഹ​വും രാ​ഷ്ട്ര പു​ന​ർ​നി​ർ​മി​തി​ക്കാ​വ​ശ്യ​മാ​ണെ​ന്നും വി​ജ​യം എ​ന്ന​ത് ബു​ദ്ധി​യു​ടെ വി​നി​യോ​ഗ​ത്തി​ലൂ​ടെ മാ​ത്രം നേ​ടു​ന്ന ഒ​ന്ന​ല്ലെ​ന്നും മ​റി​ച്ച് ഹൃ​ദ​യ​ത്തി​ന്‍റെ​യും മ​ന​സി​ന്‍റെ​യും ശ​രീ​ര​ത്തി​ന്‍റെ​യും സ​മ​ഗ്ര ഏ​കീ​ക​ര​ണ​മാ​ണെ​ന്നും മാ​ർ അ​റ​യ്ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ആ​ക്ടിം​ഗ് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ, സെ​ന്‍റ് ഡൊ​മി​നി​ക്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​നോ​യി എം. ​ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സ​ഖ​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി​യി​ൽ സ്വാ​ഗ​ത​വും ഹെ​ഡ്മാ​സ്റ്റ​ർ സി​ബി​ച്ച​ൻ ജേ​ക്ക​ബ് ന​ന്ദി​യും പ​റ​ഞ്ഞു.