കാ​ർ​ഷി​ക യ​ന്ത്ര പ​രി​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന് ഇ​ന്ന് സ​മാ​പ​നം
Tuesday, May 21, 2019 10:17 PM IST
ഇ​ടു​ക്കി : കേ​ര​ള സം​സ്ഥാ​ന കാ​ർ​ഷി​ക യ​ന്ത​വ​ത്ക്ക​ര​ണ മി​ഷ​നും കൃ​ഷി വ​കു​പ്പി​ന്‍റെ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​വും ചേ​ർ​ന്ന് തൊ​ടു​പു​ഴ സി​വി​ൽ സ്റ്റേ​ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച കാ​ർ​ഷി​ക യ​ന്ത്ര പ​രി​ര​ക്ഷ​ണ യ​ഞ്ജം ഇ​ന്ന് സ​മാ​പി​ക്കും.
കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ പ​ണി​ക​ളും പ്ര​വ​ർ​ത്തി പ​രി​ച​യ പ​രി​ശീ​ല​ന​വു​മാ​ണ് പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ട്ട​ത്. ജി​ല്ല​യി​ലെ അ​ഞ്ച് അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​റി​ൽ നി​ന്നും നാ​ല് കാ​ർ​ഷി​ക ക​ർ​മ സേ​ന​ക​ളി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ത്ത 20 പേ​ർ​ക്ക് 12 ദി​വ​സം നീ​ണ്ടു നീ​ണ്ടു നി​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.
പ്ര​ള​യാ​ന​ന്ത​രം കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്നി​രു​ന്ന​തു​മാ​യ കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്തി എ​ത്ര​യും വേ​ഗ​ത്തി​ൽ അ​വ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി കാ​ർ​ഷി​ക ക​ർ​മ സേ​ന​ക​ൾ​ക്കും കാ​ർ​ഷി​ക സേ​വ​ന കേ​ന്ദ്ര​ങ്ങ​ക​ൾ​ക്കും കൈ​മാ​റാ​ൻ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലൂ​ടെ സാ​ധി​ച്ചു.
തൊ​ടു​പു​ഴ കാ​ർ​ഷി​ക സേ​വ​ന കേ​ന്ദ്ര​ത്തി​ലെ​യും കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ കാ​ര്യാ​ല​യ​ത്തി​ലെ​യും കേ​ടു​പാ​ടു​ള്ള കാ​ടു​വെ​ട്ട് യ​ന്ത്ര​ങ്ങ​ൾ, ചെ​യി​ൻ സൊ, ​പ​ന്പ് സെ​റ്റ് , ഗാ​ർ​ഡ​ൻ ടി​ല്ല​ർ, പ​വ​ർ സ്പ്രേ​യ​ർ , മി​സ്റ​റ് ബ്ലോ​വ​ർ , റോ​ട്ട​വേ​റ്റ​ർ, മി​നി ട്രാ​ക്ട​ർ , ട്രാ​ക്ട​ർ തു​ട​ങ്ങി 28 ല​ക്ഷ​ത്തോ​ളം വി​ല​മ​തി​ക്കു​ന്ന കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ൾ യ​ജ്ഞ​ത്തി​ൽ അ​റ്റ​കു​റ്റ പ​ണി തീ​ർ​ത്ത് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി ക​ർ​ഷ​ക​ർ​ക്ക് തി​രി​കെ ന​ൽ​കി. കൊ​ന്ന​ത്താ​ടി ക​ന്പ​ളി​ക​ണ്ടം, ഉ​പ്പു​ത​റ, തൊ​ടു​പു​ഴ, ബാ​ല​ഗ്രാം, മ​രി​യാ​പു​രം എ​ന്നീ കാ​ർ​ഷി​ക സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​യും കോ​ടി​ക്കു​ളം, ഉ​ടു​ന്പ​ന്നൂ​ർ, അ​ടി​മാ​ലി, സേ​നാ​പ​തി എ​ന്നീ കാ​ർ​ഷി​ക ക​ർ​മ സേ​ന​ക​ളി​ലെ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രാ​ണ് പ്ര​വ​ർ​ത്തി പ​രി​ച​യ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
കൂ​ടാ​തെ ജി​ല്ല​യി​ലെ കൃ​ഷി എ​ൻ​ജി​നീ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി മെ​ക്കാ​നി​ക്കു​ക​ളും യ​ജ്ഞ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന സ​മാ​പ​ന​യോ​ഗ​ത്തി​ൽ കേ​ര​ള സം​സ്ഥാ​ന ,കാ​ർ​ഷി​ക യ​ന്ത്ര വ​ത്ക​ര​ണ മി​ഷ​ൻ സി​ഇ​ഒ ഡോ ​യു ജ​യ് കു​മാ​ര​ൻ, ഇ​ടു​ക്കി ആ​ത്മ പ്രോ​ജ​ക്റ്റ് ഡ​യ​റ​ക്ട​ർ മീ​ന, അ​സി​സ്റ്റ​ന്‍റ് എ​ക്സി. എ​ൻ​ജി​നീ​യ​ർ സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ പ​രി​ശീ​ല​നാ​ർ​ഥി​ക​ളു​ടെ മാ​ർ​ച്ച് പാ​സ്റ്റും ഗാ​ർ​ഡ് ഓ​ഫ് ഹോ​ണ​റും നടക്കും.