കി​ണ​റി​ൽ വീ​ണ തൊ​ഴി​ലാ​ളി​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പെ​ടു​ത്തി
Tuesday, May 21, 2019 10:17 PM IST
തൊ​ടു​പു​ഴ: വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ അ​ന്പ​ത​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റി​ൽ വീ​ണ തൊ​ഴി​ലാ​ളി​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പെ​ടു​ത്തി.
കോ​ലാ​നി സ്വ​ദേ​ശി കോ​താ​യി​ക്കു​ന്നി​ൽ മ​ജീ​ദ് (33) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ കാ​രി​ക്കോ​ടി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ കി​ണ​ർ വൃ​ത്തി​യാ​ക്കാ​നാ​യി ഇ​വി​ടെ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന​യാ​ളാ​ണ് തൊ​ഴി​ലാ​ളി​ക​ളെ വി​ളി​ച്ച​ത്.
ഇ​വ​ർ കി​ണ​ർ തേ​കി വൃ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷം വ​ശ​ങ്ങ​ളി​ലെ കാ​ടു വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ജീ​ദ് പി​ടി വി​ട്ട് കി​ണ​റ്റി​ൽ വീ​ണ​ത്. നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു.
അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​പി.​ക​രു​ണാ​ക​ര​ൻ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി വ​ല​യും വ​ട​വും ഉ​പ​യോ​ഗി​ച്ച് മ​ജീ​ദി​നെ ക​ര ക​യ​റ്റു​ക​യാ​യി​രു​ന്നു. മു​ഖ​മ​ടി​ച്ചു​ള്ള വീ​ഴ്ച​യി​ലാ​ണ് മ​ജീ​ദി​ന് മു​ഖ​ത്തും മ​റ്റും സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്.